ADVERTISEMENT
കട്ടപ്പന ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഒരുവർഷമായി ആമയാറിൽ താമസിക്കുന്ന മധുര സ്വദേശി പാണ്ടി(20) ആണ് പിടിയിലായത്. തോട്ടം തൊഴിലാളിയായ ഇയാൾ പതിനാലുകാരിയായ വിദ്യാർഥിനിയെ രണ്ടു തവണ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സ്‌കൂളിലേക്കു പോയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.  സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പെൺകുട്ടി പറഞ്ഞത്. വണ്ടൻമേട് എസ്എച്ച്ഒ വി.എസ്.നവാസിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com