അടിമാലി∙ വാക്കു തർക്കത്തെത്തുടർന്നു യുവാക്കളെ ആക്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. അടിമാലി കരിങ്കുളം കുന്നും പുറത്ത് ലെയ്സ് (32), ലിയാസ് (32) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.30 നു കാംകോ ജംക്‌ഷനിൽ മനക്കേകുടി ഷെഫീക്കിനെയാണ് ഇവർ ആക്രമിച്ചത്. ഷെഫീഖിന് ഒപ്പ ഉണ്ടായിരുന്ന ചിലർക്കും പരുക്കേറ്റിരുന്നു. ഷെഫീക്ക് നൽകിയ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.