കുമളിയിൽ ജലവിതരണം തടസ്സപ്പെടും; ഇടുക്കി ജില്ലയിൽ ഇന്ന് (26-9-2022) അറിയാൻ, ഓർക്കാൻ

idukki-ariyan-map
SHARE

മികച്ച സർക്കാർ സ്കൂളിനും അധ്യാപകർക്കും പുരസ്കാരം

തൊടുപുഴ∙ ഗവ. സ്കൂൾ ടീച്ചേഴ്സ് വെൽഫെയർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മികച്ച സർക്കാർ സ്കൂളുകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ജവാഹർ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരത്തിന് (പ്രൈമറി / ഹൈസ്കൂൾ / ഹയർ സെക്കൻഡറി വിഭാഗം) അപേക്ഷ ക്ഷണിച്ചു. വിദ്യാലയങ്ങൾ നടത്തിയിട്ടുള്ള അക്കാദമിക പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.ഗവ. സ്കൂളുകളിലെ മികച്ച അധ്യാപകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള ജവഹർ അധ്യാപക അവാർഡിനുള്ള അപേക്ഷയും ക്ഷണിച്ചു.

പിടിഎക്കോ സ്റ്റാഫ് കൗൺസിലിനോ അധ്യാപകരെ നാമനിർദേശം ചെയ്യാം. പ്രവർത്തന റിപ്പോർട്ടും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഗവ. സ്കൂൾ അധ്യാപകർക്കായി കഥ, കവിത, ലേഖനം, ചിത്രരചന എന്നീ ഇനങ്ങളിൽ മത്സരങ്ങളും സംഘടിപ്പിക്കും.അപേക്ഷകൾ/രചനകൾ 30നകം 80755 36277 എന്ന വാട്സാപ് നമ്പറിലോ സെക്രട്ടറി, GSTWO, കുട്ടപ്പാസ് ബിൽഡിങ്, തൊടുപുഴ 685584 എന്ന വിലാസത്തിലോ അയയ്ക്കണം.

കുമളിയിൽ  ജലവിതരണം തടസ്സപ്പെടും

കുമളി∙കുമളി -ചക്കുപള്ളം ജലവിതരണ പദ്ധതിയിൽ കുമളി ജല ശുദ്ധീകരണ ശാലയിലും, ജല സംഭരണികളിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ കുമളി, ചക്കുപള്ളം മേഖലകളിൽ ജല വിതരണം ഭാഗികമായി തടസ്സപ്പെടും.

ജോലി ഒഴിവ്

കുമളി∙ അമരാവതി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം നാളെ 11ന് നടക്കും. 04869 223858.

കട്ടപ്പന∙ വാഴവര ഹൈസ്‌കൂളിൽ എച്ച്എസ്എ സോഷ്യൽ സയൻസ് (മലയാളം മീഡിയം) തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച   ഇന്ന് 11ന് സ്‌കൂൾ ഓഫിസിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

മികച്ച സർക്കാർ സ്കൂളിനുംഅധ്യാപകർക്കും പുരസ്കാരം

തൊടുപുഴ∙ ഗവ. സ്കൂൾ ടീച്ചേഴ്സ് വെൽഫെയർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മികച്ച സർക്കാർ സ്കൂളുകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ജവാഹർ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരത്തിന് (പ്രൈമറി / ഹൈസ്കൂൾ / ഹയർ സെക്കൻഡറി വിഭാഗം) അപേക്ഷ ക്ഷണിച്ചു. വിദ്യാലയങ്ങൾ നടത്തിയിട്ടുള്ള അക്കാദമിക പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഗവ. സ്കൂളുകളിലെ മികച്ച അധ്യാപകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള ജവഹർ അധ്യാപക അവാർഡിനുള്ള അപേക്ഷയും ക്ഷണിച്ചു.

പിടിഎക്കോ സ്റ്റാഫ് കൗൺസിലിനോ അധ്യാപകരെ നാമനിർദേശം ചെയ്യാം. പ്രവർത്തന റിപ്പോർട്ടും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.ഗവ. സ്കൂൾ അധ്യാപകർക്കായി കഥ, കവിത, ലേഖനം, ചിത്രരചന എന്നീ ഇനങ്ങളിൽ മത്സരങ്ങളും സംഘടിപ്പിക്കും. അപേക്ഷകൾ/രചനകൾ 30നകം 80755 36277 എന്ന വാട്സാപ് നമ്പറിലോ സെക്രട്ടറി, GSTWO, കുട്ടപ്പാസ് ബിൽഡിങ്, തൊടുപുഴ 685584 എന്ന വിലാസത്തിലോ അയയ്ക്കണം.

അധ്യാപക ഒഴിവ്

മറയൂർ∙ മറയൂർ ഗവ. ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ് (മലയാളം മീഡിയം) അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നാളെ 11 മണിക്ക് അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫിസിൽ ഹാജരാകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}