റോബോയുമായി ക്രൈസ്റ്റ് കോളജ് വിദ്യാർഥികൾ

പുളിയൻമല ക്രൈസ്റ്റ് കോളജിലെ ബിസിഎ വിദ്യാർഥികൾ നിർമിച്ച ആൻഡ്രോ റോബോയുടെ പ്രദർശന ഉദ്ഘാടനം കോളജ് അഡ്മിനിസ്‌ട്രേറ്റർ ഫാ.അനൂപ് തുരുത്തിമറ്റം നിർവഹിക്കുന്നു.
പുളിയൻമല ക്രൈസ്റ്റ് കോളജിലെ ബിസിഎ വിദ്യാർഥികൾ നിർമിച്ച ആൻഡ്രോ റോബോയുടെ പ്രദർശന ഉദ്ഘാടനം കോളജ് അഡ്മിനിസ്‌ട്രേറ്റർ ഫാ.അനൂപ് തുരുത്തിമറ്റം നിർവഹിക്കുന്നു.
SHARE

കട്ടപ്പന∙ പുളിയൻമല ക്രൈസ്റ്റ് കോളജിലെ ബിസിഎ വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമിച്ച ആൻഡ്രോ റോബോയുടെ പ്രദർശനം നടന്നു. കൃത്രിമ ബുദ്ധിയില്ലാതെ സംസാരിക്കുന്ന വേർഷൻ വൺ റോബോട്ടിനെയാണു 6 വിദ്യാർഥികൾ ചേർന്നു നിർമിച്ചത്. 12 ദിവസം കൊണ്ടായിരുന്നു നിർമാണം. റോഷൻ സാജൻ, വൈശാഖ് പ്രദീപ്, സൂരജ് കൃഷ്ണൻ, സാൽവിൻ സോർജി, ആരോൺ ജോജി, പ്രണവ് ഉണ്ണിക്കൃഷ്ണൻ എന്നീ വിദ്യാർഥികളാണു റോബോട്ടിന്റെ നിർമാണത്തിനു പിന്നിൽ.

നിർമാണവും പ്രത്യേകതകളും ഉൾക്കൊള്ളുന്ന പ്രസന്റേഷനോടെ ആയിരുന്നു പ്രദർശനം. കോളജ് അഡ്മിനിസ്‌ട്രേറ്റർ ഫാ.അനൂപ് തുരുത്തിമറ്റം ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ റവ.ഡോ.അലക്‌സ് ലൂയിസ്, ബിസിഎ വിഭാഗം മേധാവി ഡോണമോൾ തോമസ്, എപ്‌സി മാത്യു, ജോഷ്വാ ഷൈജു, ജോസ് കെ.സെബിൻ, എഡ്‌വിൻ തോമസ്, ദേവനന്ദ രാജൻ എന്നിവർ പ്രദർശന പരിപാടിക്ക് നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}