ബസ് ജീവനക്കാരെ ബന്ദിയാക്കിയ സംഭവം; പിടിച്ചെടുത്ത ബസ് വിട്ടുകിട്ടിയില്ല

SHARE

കട്ടപ്പന∙ ജാർഖണ്ഡിൽ നിന്ന് കേരളത്തിലേക്കു തൊഴിലാളികളെ എത്തിക്കാൻ പോയ ടൂറിസ്റ്റ് ബസിലെ 2 ജീവനക്കാരെ ഗ്രാമവാസികൾ ബന്ദിയാക്കിയ സംഭവത്തിൽ ബസ് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചെങ്കിലും വിട്ടുകിട്ടിയില്ല. മുൻപ് കേരളത്തിൽ നിന്നെത്തിയ ബസിൽ ഗ്രാമവാസികളായ 5 പേരെ തമിഴ്‌നാട്ടിൽ എത്തിച്ചു കുഴൽ കിണർ ജോലി എടുപ്പിച്ചതിന്റെ 2.9 ലക്ഷം രൂപ ശമ്പള കുടിശിക ലഭ്യമാക്കണമെന്നാണ് ഗ്രാമീണരുടെ ആവശ്യം. എന്നാൽ കട്ടപ്പനയിൽ നിന്ന് പോയ വാഹനത്തിലല്ല ഗ്രാമീണരെ മുൻപ് ജോലിക്കായി തമിഴ്നാട്ടിൽ എത്തിച്ചതെന്നാണ് വാഹന ഉടമയുടെയും ഡ്രൈവർമാരുടെയും നിലപാട്. 

ഇതു ഗ്രാമീണരോടും ജാർഖണ്ഡ് പൊലീസിനോടും പറഞ്ഞെങ്കിലും ബസ് വിട്ടുകിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. ദുംക ജില്ലയിലെ ഒരു ഗ്രാമത്തിലെത്തി തൊഴിലാളികളെ കൂട്ടിക്കൊണ്ടു വരാൻ പോയ ബസിലെ ജീവനക്കാരായ വണ്ടൻമേട് കൊച്ചറ ചെമ്പകത്തിനാൽ കെ.പി.അനീഷ്(39), മേരികുളം ചപ്പാത്ത് പ്ലാക്കൽ പി.ബി.ഷാജി(48) എന്നിവരെ ഗ്രാമീണർ 22 മണിക്കൂർ തടഞ്ഞുവയ്ക്കുകയും മർദിക്കുകയുമായിരുന്നു. 

ഇതേ കമ്പനിയുടെ മറ്റൊരു വാഹനത്തിലുള്ളവർ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് ഇരുവരെയും മോചിപ്പിച്ചത്. പിന്നീട് ബസും സ്‌റ്റേഷനിലേക്ക് മാറ്റിയെങ്കിലും ഗ്രാമീണരായ തൊഴിലാളികൾക്കു കുടിശിക കൂലി നൽകാതെ വിട്ടുനൽകില്ലെന്ന നിലപാടിലാണ് അധികൃതരെന്നു ജീവനക്കാർ പറയുന്നു. ഗ്രാമീണർ ജോലി ചെയ്തിരുന്ന തമിഴ്നാട്ടിലെ സ്ഥാപന ഉടമയുടെ മേൽവിലാസം ലഭിച്ചതിനെ തുടർന്ന് കട്ടപ്പനയിലുള്ള ബസ് ഉടമ ഡിണ്ടിഗല്ലിനു സമീപമുള്ള സ്ഥാപനത്തിൽ എത്തി.

എന്നാൽ ഇദ്ദേഹത്തിന്റെ വാഹനത്തിലല്ല തൊഴിലാളികളെ എത്തിച്ചതെന്ന് സ്ഥാപന ഉടമ വ്യക്തമാക്കി. ജാർഖണ്ഡിൽ നിന്നുള്ള 5 പേർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നെന്നും നാട്ടിലേക്ക് മടങ്ങിയ അവർക്ക് 50,000 രൂപ നൽകാനുണ്ടെന്നും അതിനായി അക്കൗണ്ട് നമ്പർ അയച്ചു നൽകണമെന്ന് അവരോട് നിർദേശിച്ചിരുന്നെന്നുമാണു തമിഴ്നാട് സ്വദേശിയായ സ്ഥാപന ഉടമ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA