ADVERTISEMENT

മൂന്നാർ∙ മൂന്നാർ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് ഇത്തവണ വ്യത്യസ്ത നിറഞ്ഞ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വട്ടവടയിലെ നീരരുവിയിൽ കുളിച്ച് മഡ് ഹൗസുകളിൽ താമസിക്കാം. ശീതകാല പച്ചക്കറി കൃഷിയുടെ നാടാണ് വട്ടവട .തമിഴ്നാടിന്റെ ചൂടും മൂന്നാറിന്റെ തണുപ്പും കൂടി ചേരുന്ന മഴ നിഴൽ പ്രദേശമെന്ന പേരിലാണ് വട്ടവട അറിയപ്പെടുന്നത്.മണ്ണു കൊണ്ടുള്ള വീടുകളിൽ താമസിക്കുന്നതിനുള്ള ഒട്ടേറെ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കോവിലൂർ, കൊട്ടാക്കമ്പൂർ, വട്ടവട, ചിലന്തിയാർ എന്നിവടങ്ങളിലാണ് മഡ് ഹൗസുകൾ ഏറെയുള്ളത്.

കാട്ടു കമ്പുകളും ചെളിമണ്ണും കൊണ്ട് നിർമിച്ച വീടുകളുടെ മുകൾ ഭാഗം പുല്ലുകൾ കൊണ്ടാണു മേഞ്ഞിരിക്കുന്നത്. തറ മണ്ണുപയോഗിച്ചു മെഴുകിയതാണ്. മഡ് ഹൗസുകളിൽ താമസിക്കുന്ന സഞ്ചാരികൾക്ക് വട്ടവടയിൽ നിന്ന് ആറര കിലോമീറ്റർ അകലെയുള്ള അധികമാരും അറിയപ്പെടാത്ത ചിലന്തിയാർ വെള്ളച്ചാട്ടം അഥവാ നീരരുവിയിലെത്തിച്ചേരാം. ഇരുവശങ്ങളിലും കാടുകയറി കിടക്കുന്ന ഇവിടെ കൊച്ചു കുട്ടികൾക്ക് വരെ സുരക്ഷിതമായി കുളിക്കാമെന്നുള്ളതാണു പ്രത്യേകത.

മഡ് ഹൗസിലെത്താം

വഴി
മൂന്നാറിൽ നിന്നു 42 കിലോമീറ്റർ വാഹനത്തിൽ വട്ടവട കോവിലൂരിലെത്തണം. ഇവിടെ നിന്നു സമീപ പ്രദേശങ്ങളായ ചിലന്തിയാർ, വട്ടവട, കൊട്ടാക്കമ്പൂർ, പഴത്തോട്ടം എന്നിവടങ്ങളിലെത്തി മഡ് ഹൗസുകൾ തിരഞ്ഞെടുക്കാം.
∙ 1000 മുതൽ 2000 രൂപ വരെയാണ് ദിവസവാടക.

ചിലന്തിയാർ വെള്ളച്ചാട്ടം

വഴി
∙കോവിലൂരിൽ നിന്ന് 5 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ച് ചിലന്തിയാർ ടൗണിലെത്താം. അവിടെ നിന്നു 300 മീറ്റർ നടന്നു വെള്ളച്ചാട്ടത്തിലെത്താം.

സീസൺ

∙സാധാരണ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് വട്ടവടയിലെ കാലവർഷം. ഇതിനു ശേഷമുള്ള മാസങ്ങളിൽ പോകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com