ADVERTISEMENT

മുട്ടം∙ കെഎസ്ഇബി സബ് സ്റ്റേഷന് സമീപം ബസും കാറും സ്കൂട്ടറും കൂട്ടിയിടിച്ചു 4 പേർക്കു പരുക്ക്. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് അപകടം. മുട്ടം ഭാഗത്തേക്കു വരികയായിരുന്ന സ്വകാര്യ ബസിലേക്ക് എതിർ ദിശയിലെത്തിയ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു മാറിയ കാർ അതേ ദിശയിലെത്തിയ സ്കൂട്ടറിലേക്ക് ഇടിച്ചു കയറി. സ്കൂട്ടർ യാത്രക്കാരനായ ശങ്കരപ്പിള്ളി നെല്ലംകുഴിയിൽ വർഗീസ് സമീപത്തെ പറമ്പിലേക്കു തെറിച്ചു വീണു. 

കാലിനും വാരിയെല്ലിനും തലയ്ക്കും ഗുരുതര പരുക്കേറ്റ വർഗീസിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ച മുട്ടം സ്വദേശി മ്ലാക്കുഴിയിൽ സെബിക്കും ബസിലെ യാത്രികരായ രണ്ടു പേർക്കും നിസ്സാര പരുക്കേറ്റു. 3 വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. റോഡിന് നടുവിലായി കിടന്ന വാഹനങ്ങൾ മുട്ടം പൊലീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നു വരുന്നതിന് 20 മിനിറ്റ് മുൻപാണ് അപകടം നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com