ഇടുക്കി ജില്ലയിൽ ഇന്ന് (29-09-2022) അറിയാൻ, ഓർക്കാൻ

idukki
SHARE

വൈദ്യുതി ചാർജ്: സമയം പുനഃക്രമീകരിച്ചു

ഉപ്പുതറ∙ കെഎസ്ഇബി ഉപ്പുതറ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിൽ ഒക്‌ടോബർ ഒന്നു മുതൽ വൈദ്യുതി ചാർജ് അടയ്ക്കാനുള്ള സമയം പുനഃക്രമീകരിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും 2 മുതൽ 3 വരെയുമാണ് പണം അടയ്ക്കാൻ കഴിയുക. 500 രൂപയ്ക്ക് മുകളിൽ ബിൽ വരുന്നവർ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ പണം അടയ്ക്കാൻ ശ്രമിക്കണമെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ജോലി ഒഴിവ്

ഇടുക്കി∙ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പാക്കിവരുന്ന സോമ സുരക്ഷ മൈഗ്രന്റ് പ്രോജക്ടിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

∙ പ്രോജക്ട് മാനേജർ– യോഗ്യത–എംഎസ്ഡബ്ല്യു/എംബിഎ/എംഎ സോഷ്യോളജി. മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.

∙ ഔട്ട് റീച്ച് വർക്കർ– യോഗ്യത–പ്ലസ്ടു, ഹിന്ദിഭാഷ പരിജ്ഞാനം. നെടുങ്കണ്ടം മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന.5നു മുൻപായി ബയോഡേറ്റ അയയ്ക്കുക. ഇമെയിൽ: somasuraksha21@gmail.com

സീറ്റൊഴിവ്‌

നെടുങ്കണ്ടം∙ കോഓപ്പറേറ്റീവ് ഐടിഐയിൽ ഡ്രാഫ്റ്റ്സ് മാൻ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നാളെ 4ന് മുൻപായി അസ്സൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 9605184888, 9567872607.

കേര കർഷകർക്ക് ക്ലാസ് ഇന്ന്

വണ്ണപ്പുറം∙ കേര രക്ഷാവാരം പദ്ധതിയുടെ ഭാഗമായി ഇന്ന് 11ന് കുടുംബശ്രീ കമ്യൂണിറ്റി ഹാളിൽ കേര കർഷകർക്കായി തെങ്ങ് പരിചരണം, രോഗ കീട നിയന്ത്രണ മാർഗങ്ങൾ, വളപ്രയോഗം മുതലായവ സംബന്ധിച്ച് ക്ലാസ് ഉണ്ടാകും. പങ്കെടുക്കുന്ന കർഷകർക്ക് പദ്ധതിയുടെ ഭാഗമായി പയർ വിത്ത്, ഡെയിഞ്ച വിത്ത്, ശീമക്കൊന്നയുടെ തണ്ട് എന്നിവ ഒക്ടോബർ മാസത്തിൽ വിതരണം ചെയ്യും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}