ADVERTISEMENT

പീരുമേട്∙ കോട്ടയം-കുമളി റോഡിൽ പ്രളയത്തിൽ തകർന്ന സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ എന്നിവ പുനർനിർമിക്കുന്ന ജോലികൾ ആരംഭിച്ചു. വണ്ടിപ്പെരിയാർ മുതൽ കൊടികുത്തി വരെ ഡസനോളം പ്രദേശങ്ങളിലാണു റോഡ് തകർന്നത്. ഒരു വർഷത്തോളമായി മിക്കയിടത്തും ഒരു സമയം ഒരു വാഹനം മാത്രമാണു കടന്നുപോകുന്നത്. ടാർ വീപ്പകളും ചുവപ്പ് റിബണും കെട്ടിയാണു ദേശീയപാതാ വിഭാഗം അപകട മുന്നറിയിപ്പ് നൽകിയിരുന്നത്.

പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചതായി മാസങ്ങൾക്കു ഡീൻ കുര്യാക്കോസ് എംപി അറിയിച്ചിരുന്നു. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. കഴിഞ്ഞ ദിവസം ചേർന്ന ശബരിമല മുന്നൊരുക്ക യോഗത്തിൽ വിഷയം വാഴൂർ സോമൻ എംഎൽഎ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തി. ഒക്ടോബർ 30നകം പണികൾ പൂർത്തിയാക്കണമെന്നു മന്ത്രി നിർദേശിച്ചു. ഇതിനു പിന്നാലെയാണു ജോലികൾ ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com