ADVERTISEMENT
തൊടുപുഴ ∙ ബൈക്കിൽ കടത്തിയ 45 ഗ്രാം കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ. കുമ്മംകല്ല് കണ്ടത്തിൻകരയിൽ മാഹിൻ സുധീർ (19), ഇടവെട്ടി മരുതുങ്കൽ മാഹിൻ നൗഷാദ് (22), കുമ്മംകല്ല് മണലിപ്പറമ്പിൽ മുഹമ്മദ് ഹസീബ് (21) എന്നിവരാണ് അറസ്റ്റിലായത്. ലഹരിക്കെതിരെയുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ കാരിക്കോടു ഭാഗത്തു നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രിവന്റീവ് ഓഫിസർമാരായ സാവിച്ചൻ മാത്യു, ജയരാജ്‌, സിഇഒമാരായ വി.ആർ.രാജേഷ്, പി.എസ്.അനൂപ്, ബാലു ബാബു, അനീഷ്‌ ജോൺ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com