ADVERTISEMENT

നെടുങ്കണ്ടം∙ കാരുണ്യ ട്രസ്റ്റ് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയിട്ട് 3,288 ദിവസങ്ങൾ പിന്നിട്ടു. പത്താം വർഷത്തിലേക്ക് കടന്ന ദിവസം ആഘോഷമാക്കി ട്രസ്റ്റ് അംഗങ്ങൾ. പായസമടക്കമുള്ള വിഭവ സമൃദ്ധമായ ഭക്ഷണമാണ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയത്. ചോറ്, സാമ്പാർ, പുളിശേരി, വിവിധ തോരനുകൾ, അച്ചാർ, പപ്പടം എന്നിവയാണ് ഊണിലുള്ളത്. കൃത്യം 12.40ന് ഇവിടെ ഭക്ഷണ വിതരണം ആരംഭിച്ചിരിക്കും. 

2013 ഒക്ടോബർ 2ന് ആരംഭിച്ച നെടുങ്കണ്ടത്തെ കാരുണ്യ ട്രസ്റ്റ് 10 -ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഒരു ദിവസം പോലും മുടങ്ങാതെയാണ്  ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചഭക്ഷണം നൽകിയത്. 9 വർഷംകൊണ്ട് ഒരുകോടിയിലധികം രൂപയുടെ ഭക്ഷണമാണ് നൽകിയത്. ആക്രി ചലഞ്ചടക്കം നടത്തിയാണ് ഭക്ഷണത്തിനുള്ള തുക സമ്പാദിക്കുന്നത്. ആദ്യകാലത്ത് നെടുങ്കണ്ടം പൊലീസ് കന്റീനിൽനിന്ന് ഭക്ഷണം വാങ്ങിനൽകിക്കൊണ്ടാണ് താലൂക്ക് ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്.

പിന്നീട് സുമനസ്സുകളുടെ സഹായത്തോടെ ഭക്ഷണം തയാറാക്കി നൽകിത്തുടങ്ങി. വാർഷികാഘോഷം കെപിസിസി എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു, നേതാക്കളായ എം.എസ്.മഹേശ്വരൻ, കെ.ആർ.രാമചന്ദ്രൻ നായർ, റെജി ആശാരിക്കണ്ടം, കെ.എൻ.തങ്കപ്പൻ, അനിൽ കട്ടുപ്പാറ, ശ്യാമള വിശ്വനാഥൻ, ജിറ്റോ ഇലുപ്പുലിക്കാട്ട്, വി.എം.ജോസഫ്, പി.കെ.ഷാജി, ജൂബി ജോസഫ്, കെ.കെ.സലിം     എന്നിവരുടെ നേതൃത്വത്തിലാണ് ട്രസ്റ്റിന്റെ പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com