ഈ കാരുണ്യം പാർട്ട് ടൈമല്ല; ബോണസും ഓണം അഡ്വാൻസും രണ്ടു ഗുരുതര രോഗബാധിതർക്കു നൽകി ഷേർളി

മൂന്നാർ പൊലീസ് സ്റ്റേഷനിലെ പാർട്ട് ടൈം സ്വീപ്പറായ ഷേർളി ഷാജി ഗാന്ധിജയന്തി ദിനത്തിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പണം കൈമാറുന്നു.
മൂന്നാർ പൊലീസ് സ്റ്റേഷനിലെ പാർട്ട് ടൈം സ്വീപ്പറായ ഷേർളി ഷാജി ഗാന്ധിജയന്തി ദിനത്തിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പണം കൈമാറുന്നു.
SHARE

മൂന്നാർ ∙18 വർഷം മുൻപ് കാൻസർ ബാധിച്ചു മരിച്ച അമ്മയുടെ ഓർമദിനമായ ഗാന്ധിജയന്തി ദിനത്തിൽ തനിക്ക് ഓണത്തിനു ലഭിച്ച ബോണസും ഓണം അഡ്വാൻസും രണ്ടു ഗുരുതര രോഗബാധിതർക്കു നൽകി മൂന്നാർ സ്റ്റേഷനിലെ പാർട്ട് ടൈം സ്വീപ്പർ ഷേർളി ഷാജി. ഗാന്ധിജയന്തി ദിനത്തിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണു മൂന്നാർ കോളനിയിലെ അന്നലക്ഷ്മിക്കും കാഞ്ചിയാർ സ്വദേശിനി ലതയ്ക്കും നൽകിയത്.

എസ്എച്ച്ഒ മനേഷ് കെ.പൗലോസ്, എസ്ഐമാരായ ഷാഹുൽ ഹമീദ്, കെ.ഡി.മണിയൻ എന്നിവരുടെ സാന്നിധ്യത്തിലാണു പണം കൈമാറിയ ത്. ഷേർളിയുടെ മാതൃകയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഇരുവർക്കും സഹായങ്ങൾ കൈമാറി. രാമക്കൽമേട് സ്വദേശിനിയായ ഷേർളി 14 വർഷമായി മൂന്നാർ സ്റ്റേഷനിൽ ജോലി ചെയ്യുന്നു. ഭർത്താവ് ഷാജി. മകൻ അശ്വിൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}