ADVERTISEMENT

ബൈസൺവാലി∙ ബൈസൺവാലി അംബുക്കട ഭാഗത്ത് ബെംഗളൂരുവിൽനിന്നെത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് 6 പേർക്ക് പരുക്കേറ്റു. മൂന്നാർ സന്ദർശിച്ച ശേഷം ഗ്യാപ് റോഡ് കാക്കാകട വഴി ബൈസൺവാലി ഭാഗത്തേക്ക് വരുകയായിരുന്ന വാഹനമാണ് ഇന്നലെ രാവിലെ അപകടത്തിൽപെട്ടത്.

കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മൺ തിട്ടയിലിടിച്ച് തല കീഴായി മറിയുകയാ യിരുന്നു. വാഹനത്തിലുണ്ടായിരുന്ന 6 പേർക്ക് നിസ്സര പരുക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com