റാങ്ക് നേട്ടത്തിലും കൂട്ട് വിടാതെ കാർത്തികയും അന്നമ്മയും

HIGHLIGHTS
  • ഒരേ ക്ലാസിൽ പഠിച്ച അയൽവാസികളായ വിദ്യാർഥിനികൾക്ക് ഡിഗ്രിക്ക് ഒന്നും രണ്ടും റാങ്ക്
കാർത്തികയും അന്നമ്മയും.
കാർത്തികയും അന്നമ്മയും.
SHARE

നെടുങ്കണ്ടം∙ ഒരേ ബഞ്ചിലിരുന്ന് പഠിച്ച അയൽവാസികളായ വിദ്യാർഥിനികൾക്ക് എംജി യൂണിവേഴ്സിറ്റി ബി–വോക് ഡിഗ്രി പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക്. വലിയതോവാള എരുമത്താനത്ത് ബി.പുരുഷോത്തമൻ രമ ദമ്പതികളുടെ മകളായ കാർത്തികയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് വലിയതോവാള കാരികുന്നേൽ ജോസഫ് സൂസമ്മ ദമ്പതികളുടെ മകളായ അന്നമ്മ ജോസഫിനാണ്. രണ്ട് പേരുടെയും വീടുകൾ തമ്മിൽ 2 മിനിറ്റ് നടന്നെത്താവുന്ന ദൂരം മാത്രമാണുള്ളത്. ഒരുമിച്ചിരുന്ന് പഠിച്ചവരാണ് ഇരുവരും.

ചെറുപ്പം മുതൽ കളിക്കൂട്ടുകാർ. എംജി യൂണിവേഴ്സിറ്റി ബി വോക് അപ്ലൈഡ് അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ കോഴ്സിൽ പരീക്ഷ യെഴുതിയ സഹപാഠികൾക്കാണ് റാങ്ക് നേട്ടം. രണ്ടു റാങ്കുകൾ എത്തിയതോടെ വലിയതോവാള നിവാസികളും ആഹ്ലാദത്തിലാണ്. നെടുങ്കണ്ടം എംഇഎസ് കോളജിൽ ഒരേ ബഞ്ചിലിരുന്നാണ് ബിവോക് കോഴ്സ് കാർത്തികയും അന്നമ്മയും പഠിച്ചത്. രണ്ടുപേരും ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചത് വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളിലാണ്.

ഡിഗ്രി പഠിക്കാനത്തിയപ്പോൾ വീണ്ടും ഒന്നിച്ചു. കോവിഡ് കാലത്ത് 2 പേരും ഒരുമിച്ചിരുന്നാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തതും നോട്ടുകൾ തയാറാക്കിയതും. കാർത്തികയുടെ വീട്ടിലിരുന്ന് അന്നമ്മയും അന്നമ്മയുടെ വീട്ടിലിരുന്ന് കാർത്തികയും പഠിക്കും. സംശയങ്ങൾ പരസ്പരം ചോദിച്ചും എഴുതിയുമെക്കെയാണ് പഠനം മുന്നോട്ടുപോയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}