ADVERTISEMENT

ഇടവെട്ടി∙ ചാലംകോട്ട് തെരുവുനായ 5 പേരെ കടിച്ചു പരുക്കേൽപിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. കടിയേറ്റവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, വാർഡ് മെംബർമാരായ സുജാത ശിവൻ, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത്, അസീസ് ഇല്ലിക്കൽ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സമദ് തുടങ്ങിയവർ സംഭവസ്ഥലത്തും ആശുപത്രിയിലും എത്തി. പട്ടി പിടിക്കുന്നതിനു പരിശീലനം നേടിയവർ ഇന്നലെ രാവിലെ സംഭവസ്ഥലത്തെത്തി നായയെ പിടികൂടി. 

ഇതിനെ ആശാരിക്കുന്ന് ഭാഗത്തുള്ള പഴയ അങ്കണവാടി കെട്ടിടത്തിൽ ആക്കിയിരിക്കുകയാണ്. ഭക്ഷണം ഉൾപ്പെടെ നൽകി 5 ദിവസം നിരീക്ഷിക്കാനാണു വെറ്ററിനറി ഡോക്ടർ നിർദേശിച്ചിരിക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തെരുവു നായയുടെ കടിയേറ്റ 2 വളർത്തുനായ്ക്കളെ ഉടമകൾ ഇന്നലെ ജില്ലാ ആശുപത്രിയിലെത്തിച്ചു വാക്സീൻ എടുത്തു. തെരുവു നായയുടെ ആക്രമണത്തെ തുടർന്ന് ഇവിടെയുള്ള അങ്കണവാടികൾ ഇന്നലെ പ്രവർത്തിച്ചില്ല.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com