ADVERTISEMENT

അടിമാലി ∙ ഏകജാലകം വഴിയുള്ള പ്ലസ് വൺ പ്രവേശന നടപടികൾ ശരിയായ വിധത്തിൽ നടത്താൻ കഴിയാതെ വന്ന ചിന്നപ്പാറ ആദിവാസി സങ്കേതങ്ങളിൽ നിന്നുള്ള 5 കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കി ദേവികുളം എക്സൈസ് ജനമൈത്രി സ്ക്വാഡ്. അരവിന്ദ് കുമാരൻ, സ‍ഞ്ജന റെജി, അശ്വതി ഗോപി, ബിമിത ബിജു, സിത്താര സുരേഷ് എന്നിവർക്കാണ് അധികൃതരുടെ ഇടപെടലിനെ തുടർന്ന് പ്ലസ് വൺ പ്രവേശനം ലഭിച്ചത്.

പ്രവേശന സമയത്ത് സ്കൂൾ, കോഴ്സ്, ഓപ്ഷൻ എന്നിവ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടായ അറിവില്ലായ്മയാണ് കുട്ടികൾക്കു വിനയായത്. ഇതോടെ കുട്ടികൾ പ്രവേശനത്തിൽ നിന്നു പുറത്തായി. വിവരം അറിഞ്ഞതോടെ ജനമൈത്രി എക്സൈസ് അധികൃതർ ഇടപെട്ട് സർക്കാരിൽ നിന്നു പ്രത്യേക അനുമതി വാങ്ങിയാണ് കുട്ടികൾക്ക് തൊടുപുഴ കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം സാധ്യമാക്കിയത്,

ഇന്നലെ രാവിലെ അടിമാലി ഓഫിസിൽ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികളെ അധികൃതരുടെ വാഹനത്തിൽ സ്കൂളിൽ എത്തിക്കു കയായിരുന്നു. സിഐ ബി.അൻഷാദ്, പ്രിവന്റീവ് ഓഫിസർമാർ പി.എച്ച്.ഉമ്മർ, സജി കെ.ജോസഫ്, സിഇഒമാർ കെ.ജി.ജീമോൻ, പി.ബി.അനൂപ്, ജോബിഷ് ജോർജ് എന്നിവരാണ് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കാൻ മുൻകയ്യെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com