ADVERTISEMENT

മൂന്നാർ ∙സഞ്ചാരികൾക്ക് പത്തു മിനിറ്റിൽ തുണികൾ കഴുകി, ഉണക്കി, തേച്ചു കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കി പഞ്ചായത്ത്. മൂന്നാർ ടൗണിനു സമീപം പെരിയവര കവലയിൽ പുതുതായി നിർമിച്ച ശുചിമുറിക്കെട്ടിടത്തിലാണു തുണി കഴുകൽ കേന്ദ്രം നിർമിച്ചിരിക്കുന്നത്. യുഎൻഡിപിയുടെ സാമ്പത്തിക സഹായത്തോടെയാണു കേന്ദ്രം നിർമിച്ചത്. 

തുണികൾ കഴുകുന്നതിനും ഉണക്കുന്നതിനും വ്യത്യസ്തമായ ഉപകരണങ്ങളുണ്ട്. അതിനുശേഷം തുണികൾ തേച്ചു കൊണ്ടുപോകാം. പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള ഫീസ് നൽകി സഞ്ചാരികൾക്ക് നേരിട്ടും ഇവിടെയുള്ള സഹായിയുടെ സേവനമുപയോഗിച്ചും സൗകര്യം പ്രയോജനപ്പെടുത്താം. 

തുണികഴുകൽ കേന്ദ്രത്തോടു ചേർന്നുതന്നെ സാനിറ്ററി പാഡുകൾ ലഭ്യമാകുന്ന വെൻഡിങ് മെഷീനും ഉപയോഗിച്ച പാഡുകൾ കത്തിച്ചു കളയുന്നതിനുളള ഡിസ്പോസൽ മെഷീനും സ്ഥാപിച്ചിട്ടുണ്ട്. 5 രൂപ നിക്ഷേപിച്ചാൽ പാഡ് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com