ADVERTISEMENT

തൊഴിൽമേള നാളെ

അടിമാലി ∙ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ അടിമാലി കാർമൽഗിരി കോളജിന്റെ സഹകരണത്തോടെ നിയുക്തി മെഗാ തൊഴിൽമേള നടക്കും. കാർമൽഗിരി കോളജിൽ നാളെ രാവിലെ 10ന് ആരംഭിക്കുന്ന മേള എ.രാജ എംഎൽഎ ഉദ്ഘാടനം ചെയ്യും. സെയിൽസ്, ബാങ്കിങ്, ടൂറിസം, ഓട്ടമൊബീൽ, ആരോഗ്യം, വിദ്യാഭ്യാസം, ഫുഡ് പ്രോസസിങ് വിഭാഗങ്ങളിൽ 2000 ൽ അധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. 40 സ്ഥാപന പ്രതിനിധികൾ പങ്കെടുക്കും. എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ, നഴ്സിങ്, പാരാമെഡിക്കൽ യോഗ്യത ഉള്ളവർക്ക് എത്താം.

മെഡിക്കൽ ക്യാംപ് 27ന്

അടിമാലി ∙ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ്  27ന് 9 മുതൽ ഒരു മണി വരെ അടിമാലി ക്ലബ് ഹാളിൽ നടക്കും. വൈസ് മെൻ ക്ലബ് ഓഫ് അടിമാലി, സെന്റ് ജൂഡ് ടൗൺ ചർച്ച്, അടിമാലി ക്ലബ് എന്നിവർ നടത്തുന്ന ക്യാംപിന് പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടർമാർ നേതൃത്വം നൽകും. 

ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗ്യാസ്ട്രോ, ശ്വാസകോശം, ശിശുരോഗം, കാർഡിയോളജി, ഡയബറ്റിക് തുടങ്ങിയ വിഭാഗങ്ങളിൽ സൗജന്യ സേവനം ലഭിക്കും. ആവശ്യമെങ്കിൽ ഇസിജി, ഷുഗർ, പ്രഷർ തുടങ്ങിയ പരിശോധനകളും സൗജന്യമായി നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ  ഉദ്ഘാടനം ചെയ്യും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com