ADVERTISEMENT

തൊടുപുഴ ∙ വെയ്റ്റ് ലിഫ്റ്റിങ് സംസ്ഥാന ചാംപ്യൻഷിപ്പിനു തുടക്കമായി. ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ചാംപ്യൻഷിപ് പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.

നഗരസഭാധ്യക്ഷൻ സനീഷ് ജോർജ്, കേരള സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ്  കെ.ശ്രീനാഥ്, സെക്രട്ടറി ജി.ബാലകൃഷ്ണൻ, ട്രഷറർ പി.ആർ.രതീഷ് കുമാർ, ന്യൂമാൻ കോളജ് ബർസാർ ഫാ. ബെൻസൺ ആന്റണി, കായിക വിഭാഗം മേധാവി പ്രഫ. എബിൻ വിൽ‌സൺ, മുനിസിപ്പൽ കൗൺസിലർമാരായ ശ്രീലക്ഷ്മി സുദീപ്, ബിന്ദു പത്മകുമാർ എന്നിവർ പ്രസംഗിച്ചു. സീനിയർ, ജൂനിയർ പുരുഷ – വനിതാ വിഭാഗങ്ങളുടെയും കുട്ടികളുടെ വിഭാഗത്തിന്റെയും മത്സരങ്ങൾ നടക്കും. 14 ജില്ലകളിൽ നിന്നും വിവിധ ക്ലബ്ബുകളിൽ നിന്നുമുള്ള വെയ്റ്റ് ലിഫ്റ്റേഴ്‌സ് സംസ്ഥാന ചാംപ്യൻഷിപ്പിൽ കൊമ്പുകോർക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com