ADVERTISEMENT

കരിങ്കുന്നം ∙ പാലാ റോഡിൽ നെല്ലാപ്പാറയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തമിഴ്നാട്ടിൽ നിന്ന് മിഠായി കയറ്റി ഈരാറ്റുപേട്ട ഭാഗത്തേക്ക് പോയ ലോറി നെല്ലാപ്പാറയിൽ പുറപ്പുഴ ബൈപാസിനു സമീപം വളവിൽ നിയന്ത്രണം വിട്ട് റോഡിനു കുറുകെ മറിഞ്ഞത്. ഇതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു.

ഇതിനിടെ ലോറിയുടെ ഡീസൽ ചോർന്ന് റോഡിലൂടെ ഒഴുകിയത് പരിഭ്രമത്തിനിടയാക്കി. കരിങ്കുന്നം എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിൽ പൊലീസും തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സ് സംഘവും എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തിയത്. തുടർന്ന് ഫയർഫോഴ്സ് സംഘം വെള്ളം പമ്പ് ചെയ്ത് റോഡിലെ ഡീസൽ കഴുകിക്കളഞ്ഞു. അഞ്ചരയോടെയാണ് ഗതാഗതം പൂർണമായും പുന:സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com