ADVERTISEMENT

തൊടുപുഴ ∙ ചിന്നമ്മയുടെ കൊലപാതക കേസിൽ നിർണായക തുമ്പുണ്ടാക്കിയത് ജില്ല പൊലീസ് ഡോഗ് സ്ക്വാഡിലെ ക്രൈം സീൻ ട്രാക്കർ ഡോഗ് സ്റ്റെഫി. ഫിറമോൺ ഗന്ധം പിടിച്ചാണ് സ്റ്റെഫി സജിയുടെ വീട്ടിലെത്തിയത്. സജിയുടെ വീട്ടിലേക്ക് സ്റ്റെഫി ഓടിയെത്തി വാതിലിന് മുന്നിൽ കുത്തിയിരുന്നു. ഇതോടെ പൊലീസ് ഒന്നുറപ്പിച്ചു. ചിന്നമ്മയുടെ മരണം കൊലപാതകമെന്ന്. കൊലപാതകം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടക്കുന്നതിനിടെ പ്രതി സജി പരിസരത്തുണ്ടായിരുന്നു.

സ്റ്റെഫി എത്തുമെന്ന് അറിഞ്ഞതോടെ സജി സ്ഥലത്ത് നിന്നും രക്ഷപെട്ട് തമിഴ്നാട്ടിലെ കമ്പത്ത് എത്തി. തീപിടുത്തത്തിൽ ബോഡി 90 ശതമാനവും നശിച്ചതോടെ സ്മെൽ എടുക്കാൻ ഒന്നുമില്ലാതെ വിഷമിച്ച നായയോട് ഫിറമോൺ സ്മെൽ എടുക്കാൻ ട്രെയ്നർമാർ നിർദേശം നൽകുകയായിരുന്നു.പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുടെ ശരീരത്തിൽ നിന്നും പുറപ്പെടുന്ന ഫിറമോണിന്റെ ഗന്ധം സ്മെൽ ചെയ്യാനാണ് സ്റ്റെഫിക്ക് ഹാൻഡലർമാരായ അജിത് മാധവനും രജ്ഞിത്തും നിർദേശം നൽകിയത്.

പ്രതിയുടെ മാനസിക സമ്മർദവും അസ്വസ്ഥതകളും ഭയവും കാരണം വിയർപ്പിലൂടെയും ശരീരത്തിലൂടെ പുറത്തേക്ക് പ്രവഹിക്കുന്നതാണ് ഫിറമോൺ എന്നാണ് പൊലീസ് ഭാഷ്യം. ഏത് ക്രൈം സീനിലും ഫിറമോൺ സാന്നിധ്യം ഉണ്ടാകും. ഫിറമോൺ കണ്ടെത്താനും അതിന്റെ അന്തരീക്ഷത്തിലെ വ്യാപനം തിരിച്ചറിയാനും സ്റ്റെഫിക്ക് കേരള പൊലീസ് അക്കാദമിയിൽ നിന്നും പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ഫിറമോൺ സാന്നിധ്യം തിരിച്ചറിഞ്ഞ സ്റ്റെഫി ആദ്യം സമീപത്തെ ഏലത്തോട്ടത്തിൽ എത്തി പിന്നീട് പിന്തിരിഞ്ഞ് തിരികെ എത്തി.തുടർന്ന് 1 മണിക്കൂർ സഞ്ചരിച്ച് സജിയുടെ വീടിന്റെ മുന്നിൽ എത്തി വാതിലിന് മുന്നിൽ കുത്തിയിരുന്നു.

ഇതാണ് അന്വേഷണം സജിയിലേക്ക് നീണ്ട ആദ്യ തുമ്പ്. സ്റ്റെഫി എന്ന നായ ജില്ല പൊലീസിന്റെ ഭാഗമായിട്ട് ഏഴര വർഷം പിന്നിട്ടു. ലാബ്രഡോർ വിഭാഗം ഡോഗാണ് സ്റ്റെഫി. മോഷണം, കൊലപാതക കേസുകളിൽ ജില്ലാ പൊലീസിന് സുപ്രധാന തുമ്പുകൾ കണ്ടെത്തി നൽകിയ സ്റ്റഫിക്ക് ലഭിച്ച ഗുഡ് സർവീസ് എൻട്രികൾക്ക് കണക്കില്ല. ജില്ലയിൽ നടന്ന 3 കൊലപാതക കേസുകളിൽ പ്രതികളുടെ വീട്ടിൽ എത്തിയാണ് സ്റ്റെഫി പൊലീസിന് തുമ്പുണ്ടാക്കി നൽകിയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും സ്റ്റെഫി കണ്ടെത്തി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com