ADVERTISEMENT

കരിമണ്ണൂർ ∙ നൂറുകണക്കിനു ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന കരിമണ്ണൂർ–തൊമ്മൻകുത്ത് റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമായി. റോഡാകെ പൊളിഞ്ഞ് വഴിനീളെ കുഴികളും വെള്ളക്കെട്ടും മാത്രം. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. സർവീസ് ബസുകൾക്ക് പുറമേ ഒട്ടേറെ സ്കൂൾ ബസുകളും ഇതുവഴി ഓടുന്നുണ്ട്. ഇതിനു പുറമേ ഇടുക്കിയിൽ നിന്ന് ഉപ്പുകുന്നു വഴി വണ്ണപ്പുറം ഭാഗത്തേക്ക് എത്താനുള്ള എളുപ്പമാർഗവും ഇതാണ്. ആനയാടിക്കുത്ത്, തൊമ്മൻകുത്ത് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനായി വരുന്ന സഞ്ചാരികളുടെ വാഹനങ്ങൾ കൂടിയാകുമ്പോൾ കരിമണ്ണൂർ തൊമ്മൻകുത്ത് റൂട്ടു വഴി കടന്നു പോകുന്ന വാഹനങ്ങൾ എത്രയെന്ന് പറയാൻ കഴിയില്ല.

തോക്കുമ്പൻസാഡിൽ റോഡ് പണിയുടെ മുന്നോടിയായി പൊതുമരാമത്തു വകുപ്പ് കെഎസ്‌ടിപിക്ക് ഈ റോഡ് കൈമാറിയതോടെ അവരുടെ ഉത്തരവാദിത്തം കഴിഞ്ഞു. ആദ്യഘട്ടത്തിൽ തന്നെ കരിമണ്ണൂർ മുതൽ തൊമ്മൻകുത്ത് വരെയുള്ള ഭാഗത്തിന്റെ പണിക്കു മുൻഗണന നൽകുമെന്നും 6 കിലോമീറ്ററിനുള്ളിൽ രണ്ടു പാലം പണിയേണ്ടതുണ്ടെന്നും അതിനാലാണ് നടപടികൾ വൈകുന്നതെന്നും അധികൃതർ പറഞ്ഞു.  ആദ്യഘട്ടത്തിൽ തന്നെ കരിമണ്ണൂർ മുതൽ തൊമ്മൻകുത്ത് വരെയുള്ള ഭാഗത്തിന്റെ പണിക്കു മുൻഗണന നൽകുമെന്നും 6  കിലോമീറ്ററിനുള്ളിൽ രണ്ടു പാലം പണിയേണ്ടതുണ്ടെന്നും അതിനാലാണ് നടപടികൾ വൈകുന്നതെന്നും കെഎസ്‌ടിപി അധികൃതർ  പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കു മുൻപ് നാരുങ്ങാനം ഭാഗത്ത് റോഡ് പണി തുടങ്ങി. എന്നാൽ റോഡ് പണിക്ക് ആവശ്യമായ മുഴുവൻ പേപ്പറുകളും നൽകാത്തതു മൂലം വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചു. എന്നാൽ സ്റ്റേജ് വൺ പെർമിഷൻ വനം വകുപ്പ് നൽകിയിട്ടുണ്ടെന്നും അത് അളന്നു കുറ്റിവക്കാൻ മാത്രം ഉള്ളതാണെന്നും സ്റ്റേജ് 2 അനുമതി കിട്ടിയ ശേഷം മാത്രമേ പണി തുടങ്ങുവാൻ പറ്റുകയുള്ളൂ എന്നുമാണു വനം വകുപ്പ് പറയുന്നത്. 1245 മീറ്ററിൽ മാത്രമേ പ്രശ്നമുള്ളൂവെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ റോഡ് നിർമാണ അനുമതിക്കായി എല്ലാ രേഖകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു നൽകിയിട്ടുണ്ടെന്നും ഉടൻ തന്നെ അനുമതി ലഭിക്കുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com