പഞ്ചായത്തേ, റോ‍‍ഡ‍് ഞങ്ങൾ നന്നാക്കി

ഇടപ്പാറ പടി - നടുമറ്റം റോഡിൽ ഹരിത ജംക്‌ഷന് സമീപം പൊളിഞ്ഞു കിടന്ന ഭാഗം നാട്ടുകാരുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്യുന്നു.
ഇടപ്പാറ പടി - നടുമറ്റം റോഡിൽ ഹരിത ജംക്‌ഷന് സമീപം പൊളിഞ്ഞു കിടന്ന ഭാഗം നാട്ടുകാരുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്യുന്നു.
SHARE

രാജകുമാരി ∙ പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളോടും പറഞ്ഞു മടുത്തു. സ്വന്തം ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്തു നാട്ടുകാർ. ഇടപ്പാറ പടി-നടുമറ്റം റോഡിൽ ഹരിത ജംക്‌ഷനിൽ നിന്നുള്ള 300 മീറ്റർ റോഡാണ് 22 വീട്ടുകാർ ചേർന്നു കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയത്.

7 വർഷം മുൻപാണ് ഇടപ്പാറ-നടുമറ്റം റോഡ് ടാർ ചെയ്തത്. പിന്നീടു ടാറിങ് പൊളിഞ്ഞ് ഒന്നര കിലോമീറ്ററോളം ഭാഗം ചെറു വാഹനങ്ങൾക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇതിൽ ഏറ്റവും കൂടുതൽ പൊളിഞ്ഞ് കിടന്നത് ഹരിത ജംക്‌ഷൻ മുതൽ ഇടപ്പാറ പടിയിലേക്ക് പോകുന്ന 300 മീറ്റർ റോഡായിരുന്നു.

റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം ഇതുവരെ പണി തുടങ്ങാനായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ഇനിയും കാത്തിരിക്കുന്നതിൽ പ്രയോജനമില്ലെന്നു തിരിച്ചറിഞ്ഞാണു പിരിവെടുത്ത് റോഡ് കോൺക്രീറ്റ് ചെയ്തതെന്നും നാട്ടുകാർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS