മുട്ടം∙ നിയന്ത്രണംവിട്ട കാർ ബസിലേക്ക് ഇടിച്ചു കയറി 2 പേർക്കു പരുക്ക്. കാറിലുണ്ടായിരുന്നവർക്കാണു പരുക്കേറ്റത്. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപെട്ടത്.ഇന്നലെ വൈകിട്ട് 5ന് ഇടുക്കി - കോട്ടയം ജില്ലകളുടെ അതിർത്തിയായ തോണിക്കല്ലിലായിരുന്നു അപകടം. മേലുകാവ് ഭാഗത്ത് നിന്ന് ഇറക്കം ഇറങ്ങി വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വന്ന ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻസീറ്റിലിരുന്ന കുട്ടിയുടെ തലയ്ക്കു സാരമായ പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ബസിലേക്ക് ഇടിച്ച് കയറി 2 പേർക്ക് പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.