സ്കൂൾ കലോത്സവതാളത്തിൽ ഇടുക്കി ജില്ല; ആർട്ട് ഡാം തുറന്നപ്പോൾ..

HIGHLIGHTS
  • സ്കൂൾ കലോത്സവതാളത്തിൽ ഇടുക്കി ജില്ല
  • കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന്
ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂൾ ടീമിന്റെ ആഹ്ലാദം.
ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂൾ ടീമിന്റെ ആഹ്ലാദം.
SHARE

മുതലക്കോടം ∙ രണ്ടുവർഷത്തെ ഇടവേളയ്ക്കും തളർത്താനായില്ല, കലാപ്രതിഭകളുടെ ആവേശത്തെ. ഇടുക്കി ഡാം തുറന്ന പോലെ കലയും സംഗീതവും ഒഴുകിയ ഒരു ‘ആർട്ട് ഡാം’ തൊടുപുഴയുടെ മണ്ണിലും തുറന്നുവിട്ട പ്രതീതി. ആസ്വാദകർക്ക് കലാജാലത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളുമായി വേദികൾ ഉണർന്നപ്പോൾ ആദ്യ ദിനം തൊടുപുഴ ഉപജില്ലയുടെ ആധിപത്യം.

തൊടുപുഴ മുതലക്കോടത്തു നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ തൊടുപുഴ ഉപജില്ല 128 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. ഹൈസ്കൂൾ വിഭാഗത്തിൽ 121 പോയിന്റുകളുമായി തൊടുപുഴ ഒന്നാം സ്ഥാനത്താണ്. യുപി വിഭാഗത്തിൽ 43 പോയിന്റുമായി അടിമാലി ഉപജില്ല ഒന്നാമതാണ്.സ്കൂൾ തലത്തിൽ യുപി വിഭാഗത്തിൽ 13 പോയിന്റുമായി സെന്റ് തോമസ് ഇഎം എച്ച്എസ്എസ് അട്ടപ്പള്ളം ഒന്നാമതാണ്.

ഹൈസ്കൂൾ വിഭാഗത്തിൽ 36 പോയിന്റ് നേടി തുടങ്ങനാട് എസ്ടി എച്ച്എസ്എസ് ഒന്നാം സ്ഥാനത്തു തുടരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 30 പോയിന്റുമായി ആതിഥേയരായ മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസ് ഒന്നാം സ്ഥാനത്താണ്.കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സെന്റ് ജോർജ് പാരിഷ് ഹാളിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. കലോത്സവത്തിന്റെ ആദ്യദിനം 4 അപ്പീലുകളാണ് ലഭിച്ചത്.

പുഷ്യരാഗമായ് വിനായക്


ഉപജില്ല തൊട്ടു ജില്ലാ കലോത്സവം വരെ എതിരാളികളില്ലാതെ എച്ച്എസ്എസ് നാഗസ്വരത്തിൽ മണക്കാട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി എം.എസ്.വിനായക്. കൂടെ മത്സരിക്കാൻ ആളില്ലെങ്കിലും എ ഗ്രേഡ് വാങ്ങിയാണു വിനായക് സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്. വിനയാകിന്റെ അച്ഛൻ എം. എം. സുനിയും നാഗസ്വര വിദ്വാനാണ്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ജീവനക്കാരനായ സുനിയുടെ കുടുംബത്തിൽ വേറെയും നാഗസ്വര കലാകാരന്മാരുണ്ട്. വൈക്കം ഷാജിയാണു ഗുരു.

ബാൻഡിൽ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സമ്മാനിച്ച ഗോമേദകങ്ങൾ


ബാൻഡ് ഈ വിദ്യാർഥികളുടെ ജീവിതത്തിന്റെ താളമാണ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളത്തിൽ വിജയത്തിലേക്കു കൊട്ടിക്കയറിയത് മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികൾ. എച്ച്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളിലെ 20ൽ 19 വിദ്യാർഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ വിജയികളായ കല്ലാനിക്കൽ സെന്റ് ജോർജ് എച്ച്എസ്എസ് ടീമിലെ 15 പേരും മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികളാണ്. രണ്ടു ടീമുകളെയും പരിശീലിപ്പിച്ചത് മദർ ആൻഡ് ചൈൽഡിലെ പൂർവ വിദ്യാർഥിയും ഇപ്പോഴത്തെ സംഗീത അധ്യാപകനുമായ പി.എം.വിപിനാണ്. 2012 മുതൽ മദർ ആൻഡ് ചൈൽഡ്‌ ഫൗണ്ടേഷനിൽ ബാൻഡ് സെറ്റുണ്ട്. പെരുനാളുകൾക്കും മറ്റ് പൊതു പരിപാടികൾക്കും കുട്ടികളുടെ ടീം മേളം അവതരിപ്പിക്കാറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS