ADVERTISEMENT

‘മഴവില്ലാടും മലയുടെ മുകളിൽ, ഒരു തേരോട്ടം മണിമുകിലോട്ടം’...ജില്ലാ കലോത്സവത്തിലെ ഊട്ടുപുരയിൽ ഉണ്ണാനെത്തിയവർക്കു ഗംഭീര സംഗീത വിരുന്നും!. തുടർക്കഥ എന്ന ചിത്രത്തിലെ മനോഹരമായ ഗാനം ആലപിച്ചു കയ്യടി നേടിയത് ഉപ്പുകുന്ന് ഗവ. ട്രൈബൽ എൽപി സ്കൂളിലെ അധ്യാപകൻ കെ.വി. സുബീഷാണ്. മലപ്പുറം തൃപ്പനച്ചി–പാലക്കാട് സ്വദേശിയായ ഇദ്ദേഹം 10 വർഷമായി ഇടുക്കി ജില്ലയിലെത്തിയിട്ട്.

കഴിഞ്ഞ ഡിസംബറിലാണ് ഉപ്പുകുന്ന് സ്കൂളിലെത്തിയത്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും വിവിധ ഗായകരെ അനുകരിച്ചു പാടി റിയാലിറ്റി ഷോയിലടക്കം താരമായിട്ടുണ്ട്. മികച്ച തബലിസ്റ്റ് കൂടിയായ സുബീഷ് കോളജ് പഠനകാലത്ത് തബല വായനയിൽ ഒട്ടേറെ സമ്മാനങ്ങളും സ്വന്തമാക്കി. ഇപ്പോൾ കുടുംബസമേതം പട്ടയംകവലയിലാണു താമസം. കലോത്സവം കഴിയുന്നതു വരെ ദിവസവും ഒരു പാട്ടെങ്കിലും പാടി ഊട്ടുപുര സംഗീത സാന്ദ്രമാക്കണമെന്ന ആഗ്രഹത്തിലാണ് ഈ അധ്യാപകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com