ADVERTISEMENT

ഉപ്പുതറ ∙ കേരളോത്സവത്തിൽ പഞ്ചായത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ബ്ലോക്കുതല മത്സരത്തിനു റജിസ്റ്റർ ചെയ്യാത്തതിനാൽ പങ്കെടുക്കാനായില്ലെന്ന് ആരോപിച്ച് കായികതാരങ്ങൾ ഉപ്പുതറ പഞ്ചായത്ത് ഓഫിസിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കഴിഞ്ഞ മാസം നടന്ന പഞ്ചായത്തുതല കേരളോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയവർ കട്ടപ്പന ബ്ലോക്കുതല മത്സരങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതെ തുടർന്ന് താരങ്ങൾ തങ്ങളുടെ രേഖകൾ പഞ്ചായത്തിൽ സമർപ്പിക്കുകയും ചെയ്തു.

എന്നാൽ, മത്സരത്തിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് പഞ്ചായത്തിൽ നിന്ന് ഇവരുടെ പേരുകൾ ബ്ലോക്കിലേക്ക് ലഭിച്ചില്ലെന്ന് അറിഞ്ഞത്. ഇതിനാൽ ഇവർക്ക് മത്സരത്തിൽ പങ്കെടുക്കാനായില്ല. 400 മീ., 800 മീ., റിലേ, ജാവലിൻ, ഷോട്പുട്, ഡിസ്കസ്‌ ത്രോ, ട്രിപ്പിൾ ജംപ്, ഹൈജംപ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയവരാണ് നിരാശരായി മടങ്ങിയത്.

തുടർന്നാണ് താരങ്ങൾ പഞ്ചായത്ത് ഓഫിസിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. പണിക്കു പോകുന്നവരും വിദ്യാർഥികളും ഒരുദിവസം ഇതിനായി മാറ്റിവച്ച് എത്തിയപ്പോൾ മത്സരിക്കാൻ കഴിയാത്തതിന് എതിരെയായിരുന്നു പ്രതിഷേധം. ജി.ജയേഷ്, കെ.അബിൻ, ലിജിൻ ബേബി, അജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ജയിംസ് അടക്കമുള്ള ജനപ്രതിനിധികൾ എത്തി താരങ്ങളുമായി ചർച്ച നടത്തി. പഞ്ചായത്തിൽ നിന്നു കഴിഞ്ഞ 20നു തന്നെ പേരുകൾ നൽകിയിരുന്നെന്നും വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലമാണ് ഇത്തരമൊരു പ്രശ്നം ഉണ്ടായതെന്നും കെ.ജെ.ജയിംസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com