വാശിയേറി, ചാടി വീശി പരിചമുട്ട്; വൈദ്യുതി മുടങ്ങിയിട്ടും മനഃസാന്നിധ്യം കൈവിടാതെ ഒന്നാം സ്ഥാനം വെട്ടിപ്പിടിച്ചു

parichayamute
ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പരിചമുട്ടിൽ ഒന്നാം സ്ഥാനം നേടിയ മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസ്.
SHARE

തൊടുപുഴ∙ ഇടുക്കി റവന്യുജില്ലാ കലോത്സവത്തിൽ പരിചമുട്ട് മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയിട്ടും മനഃസാന്നിധ്യം കൈവിടാതെ ഒന്നാം സ്ഥാനം വെട്ടിപ്പിടിച്ച് മുരിക്കാശ്ശേരി സെന്റ് മേരീസ് എച്ച്എസ്എസ്. സബ് ജില്ലാ മത്സരത്തിന് മുൻപു പനിക്കിടക്കയിലായ വിദ്യാർഥികൾ അതു വകവയ്ക്കാതെയാണ് മത്സരത്തിൽ പങ്കെടുത്തത്.

പലർക്കും പനി പൂർണമായി വിട്ടുമാറാതെയാണ് ജില്ലാ മത്സരങ്ങൾക്കും  എത്തിയത്.  ആൽബർട്ട് ജോസഫ്, അബിൻ ബിജു എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.   വിദ്യാർഥികൾക്ക് മത്സരിക്കാൻ വേണ്ട സഹായവും പ്രോത്സാഹനവും നൽകി സ്കൂളിലെ മലയാളം അധ്യാപിക ആൽഫ മരിയ കൂടെയുണ്ട്. 

ഹൈസ്കൂൾ വിഭാഗം പരിചമുട്ടിൽ ഒന്നാം സ്ഥാനം വലിയതോവാള സിആർഎച്ച്എസ് കരസ്ഥമാക്കി.രാജാപാറ സ്വദേശി സിജോ തോമസിന്റെ കീഴിലായിരുന്നു പരിശീലനം. സിജോയുടെ കീഴിൽ തന്നെ 2012 മുതൽ 2016 വരെ തുടർച്ചയായി സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. തോമസാണ് 14 കൊല്ലമായി തുടർച്ചയായി പരിചമുട്ട് പരിശീലനം സ്കൂളിന് നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS