ADVERTISEMENT

തൊടുപുഴ ∙ കഞ്ചാവും മാരകായുധവുമായി നാലംഗ സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട് തിരുവിഴാംകുന്ന് മാടാംപാറ എം.ഷാജഹാൻ (33), കോട്ടോപ്പാടം വളപ്പിൽ സുൽഫിക്കർ വി.അലി (27), കോട്ടോപ്പാടം വളപ്പിൽ വി.മുഹമ്മദ് ഷൗക്കത്തലി (28), കുമരംപുത്തൂർ അക്കിപ്പാടം ബംഗ്ലാവ്പടി ചുങ്കത്ത് സി.മുഹമ്മദ് ഹാരിസ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എക്സൈസ്‍ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവുമായി ഇവർ പിടിയിലായത്. ക്വട്ടേഷൻ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഇവർ എത്തിയതെന്ന സംശയത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളിൽനിന്ന് 110 ഗ്രാം കഞ്ചാവും കഠാരയും കണ്ടെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com