മദ്യപാനത്തിനിടെ കൊലപാതകം: തെളിവെടുപ്പ് നടത്തി

Mail This Article
തൊടുപുഴ ∙ മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ഇന്നലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. പ്രതികളായ പൂമാല ആര്യൻകാലായിൽ ആഷിക് ജോർജ് (23), കൂവക്കണ്ടം മച്ചിയാനിക്കൽ ജിതിൻ (27), നാളിയാനി സ്വദേശി പ്രിയൻ ലാൽ (26) എന്നിവരെയാണ് പൂമാലയിൽ എത്തിച്ച് തെളിവെടുപ്പു നടത്തിയത്.
ആഷിക്കാണു കൊല്ലപ്പെട്ട സാം ജോസഫിനെ കുത്തിയതെന്നു പൊലീസ് പറഞ്ഞു. ഒരു മാസം മുൻപ് ഓൺലൈനിൽ വാങ്ങിയ മടക്കുകത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തിനു സമീപത്തു നിന്നു കത്തി കണ്ടെത്തി. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാത്രി വെള്ളിയാമറ്റം നാളിയാനിയിലാണു കൊലപാതകം നടന്നത്. കരിമണ്ണൂർ എസ്എച്ച്ഒ സുമേഷ് സുധാകരൻ, കാഞ്ഞാർ എസ്ഐമാരായ ജിബിൻ തോമസ്, പ്രതീപ്കുമാർ, ഉദയകുമാർ, ചന്ദ്രൻ, എഎസ്ഐമാരായ ചന്ദ്രബോസ്, നിസാർ, സെൽമ, ഉഷാദേവി, സിന്ധു ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.