ADVERTISEMENT

നെടുങ്കണ്ടം ∙ നെടുങ്കണ്ടം പഞ്ചായത്ത് നെടുങ്കണ്ടം ടൗണിൽ നിർമിക്കുന്ന ആധുനിക മാർക്കറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട നിർമാണം പ്രവർത്തനങ്ങൾ ആരംഭിച്ചു. 19 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന മാർക്കറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട നിർമാണം 8 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു ഭരണസമിതി അറിയിച്ചു. 5 കോടി രൂപ മുതൽമുടക്കിലാണ് ആദ്യഘട്ടം നടപ്പാകുന്നത്.

ആദ്യഘട്ടത്തിൽ 3 നിലകളിലായി 30 കൊമേഷ്യൽ ഷോപ്പുകൾ, മത്സ്യ, മാംസ, പച്ചക്കറി സ്റ്റാളുകൾ, എസ്പാൻഷൽ ജോയിന്റ്, റാംപ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളാണു നടത്തുന്നത്. അടുത്ത ഘട്ടത്തിൽ പാർക്കിങ് സൗകര്യങ്ങൾക്കായി 2 സെല്ലാറുകൾ ഉൾപ്പെടെയുള്ള മറ്റു പ്രവർത്തനങ്ങളാണു നടപ്പാക്കുക. 4 വർഷത്തിനുള്ളിൽ മാർക്കറ്റ് സമുച്ചയം പൂർണമായി പൂർത്തിയാക്കും.

പൈലിങ് പ്രവർത്തനങ്ങളുടെ സ്വിച്ച് ഓൺ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു സഹദേവൻ, സുരേഷ് പള്ളിയാടിയിൽ, വിജിമോൾ വിജയൻ, എം.എൻ.ഗോപി, തമ്പി സുകുമാരൻ, പി.എം ആന്റണി, സിജോ നടയ്ക്കൽ, ആർ.സുരേഷ്, ജയിംസ് മാത്യു, എം.എസ്.മഹേശ്വരൻ, ജോജി ഇടപ്പള്ളിക്കുന്നേൽ, പഞ്ചായത്ത് സെക്രട്ടറി എ.വി.അജികുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com