ADVERTISEMENT

മൂന്നാർ ∙ ഇടമലക്കുടിയിലേക്കു മൊബൈൽ ഇന്റർനെറ്റ് എത്തിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നു. പെരിയവരകവല മുതൽ രാജമല അഞ്ചാംമൈൽ വരെയുള്ള ഭാഗത്തെ കേബിൾ ഇടുന്ന ജോലി മുക്കാൽ ഭാഗവും പൂർത്തിയായി. 5 മണ്ണുമാന്തി യന്ത്രങ്ങളുടെയും അൻപതിലധികം തൊഴിലാളികളുമാണു ജോലി നോക്കുന്നത്.അഞ്ചാംമൈൽ മുതൽ സൊസൈറ്റിക്കുടി വരെയുള്ള പാതയോരം കുഴിച്ചു കേബിൾ ഇടുന്ന ജോലികളാണ് ഇനി ചെയ്യാനുള്ളത്.ഇന്റർനെറ്റ് സൗകര്യം എത്തുന്നതോടെ ദേവികുളത്തു പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫിസ് ഉൾപ്പെടെയുള്ളവ ഇടമലക്കുടിയിൽ പ്രവർത്തനം തുടങ്ങും. കൂടാതെ കുടിയിലെ സ്കൂൾ വിദ്യാർഥികൾക്കും ഗോത്ര വിഭാഗങ്ങൾക്കും, വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്കും മൊബൈൽ കണക്‌ഷൻ എത്തുന്നതും ഏറെ ഉപകാരപ്രദമാകും.

 

ചെലവ് 4.37

 

ഇടമലക്കുടിയിലേക്ക് മൊബൈൽ നെറ്റ്‌വർക്കും ഇന്റർനെറ്റ് സൗകര്യവും എത്തിക്കാൻ സർക്കാർ അനുവദിച്ചതു 4.37 കോടി രൂപ. അടുത്ത ജനുവരി ഒന്നിന് നെറ്റ്‌വർക് സംവിധാനം പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ ഇതു വൈകാൻ സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com