ADVERTISEMENT

അടിമാലി ∙ കൊല്ലത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ പ്ലസ്‌വൺ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ സംഭവത്തിൽ, ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിലെ ഡ്രൈവർ അറസ്റ്റിൽ. കൊല്ലം അഞ്ചൽ സ്വദേശി ലക്ഷ്മി ഭവനിൽ സുധാകരൻ നായരെയാണ് (55) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

അടിമാലിയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചശേഷം പുറത്തേക്കിറങ്ങി സഹപാഠികളുമായി സെൽഫി എടുക്കുമ്പോൾ ബസ് ഡ്രൈവർ ശല്യപ്പെടുത്തിയെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. എസ്ഐ കെ.എം.സന്തോഷ്, എഎസ്ഐ ടി.എം.അബ്ബാസ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com