മൂന്നാറിൽ കാട്ടാനശല്യം; കന്നിമല ടോപ്, ലക്ഷ്മി, മൂന്നാർ ഡിവൈഎസ്പി വസതി എന്നിവിടങ്ങളിൽ ശല്യമേറെ

കന്നിമല ടോപ് ഡിവിഷനിൽ പട്ടാപ്പകൽ മേഞ്ഞു നടക്കുന്ന കാട്ടാനക്കൂട്ടം.
കന്നിമല ടോപ് ഡിവിഷനിൽ പട്ടാപ്പകൽ മേഞ്ഞു നടക്കുന്ന കാട്ടാനക്കൂട്ടം.
SHARE

മൂന്നാർ∙ രണ്ടാഴ്ചയായി തുടരുന്ന കാട്ടാനശല്യത്തിൽ പൊറുതി മുട്ടി മൂന്നാർ തോട്ടം മേഖലയിലെ ജനങ്ങൾ. കന്നിമല ടോപ്, ലക്ഷ്മി, മൂന്നാർ ഡിവൈഎസ്പി വസതി എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.നാല് കുഞ്ഞുങ്ങളടക്കമുള്ള എട്ട് ആനകളാണ് രണ്ടു സംഘങ്ങളായി മേഖലയിൽ ചുറ്റി തിരിയുന്നത്. ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് പെരിയ വരറോഡിലുള്ള ഡിവൈഎസ്പിയുടെ വസതിക്കു സമീപമുള്ള റോഡിലിറങ്ങിയ നാലംഗസംഘം ഒരു മണിക്കൂർ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തി. 

വനം വകുപ്പിന്റെ ദ്രുതകർമ സേനാംഗങ്ങളെത്തിയാണ് കാട്ടാന സംഘത്തെ ഓടിച്ച് ഗതാഗതം പുനരാരംഭിച്ചത്. ലക്ഷ്മി, കന്നിമല ലോവർ, കന്നിമല ടോപ് എന്നിവടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. പകലും രാത്രിയിലുമായി വീടുകൾക്ക് സമീപത്തുകൂടി കാട്ടാനകൾ നടക്കുന്നതു മൂലം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. കാട്ടാനശല്യം രൂക്ഷമായതോടെ മിക്ക എസ്റ്റേറ്റുകളിലും തൊഴിലാളികൾ വീടുകളോടു ചേർന്ന് പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന പച്ചക്കറി കൃഷികൾ പൂർണമായി ഉപേക്ഷിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS