ADVERTISEMENT

മൂന്നാർ ∙ നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും താപനില വ്യാഴാഴ്ച മൈനസിലെത്തി. ദേവികുളം ലാക്കാട്‌, ഓഡികെ, ഫാക്ടറി ഡിവിഷൻ എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ താപനില –3 ഡിഗ്രി സെൽഷ്യസായിരുന്നു.

മൂന്നാർ ടൗൺ, കന്നിമല, ചെണ്ടുവര, ലക്ഷ്മി, ചിറ്റുവര, ചൊക്കനാട് ,പാമ്പാടും ഷോല എന്നിവിടങ്ങളിൽ –1 ആയിരുന്നു ഇന്നലെ രാവിലത്തെ താപനില. പാമ്പാടുംചോല, കന്നിമല, ലാക്കാട്, ഓഡികെ എന്നിവിടങ്ങളിലായിരുന്നു ഏറ്റവുമധികം മഞ്ഞുവീഴ്ചയുണ്ടായത്. ജനുവരി 9 മുതൽ 14 വരെ ഇവിടെ താപനില –4 ഡിഗ്രി സെൽഷ്യസായിരുന്നു.

അടുത്ത ദിവസങ്ങളിൽ ഒന്നു മുതൽ ആറു ഡിഗ്രി സെൽഷ്യസായിരുന്നു താപനില. നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം താപനില മൈനസിൽ എത്തിയതോടെ പകൽച്ചൂടും വർധിച്ചു. 15 മുതൽ 22 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ താപനില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com