ഇടുക്കി ജില്ലയിൽ ഇന്ന് (26-01-2023); അറിയാൻ, ഓർക്കാൻ

idukki
SHARE

ഒപി അവധി : കട്ടപ്പന∙ റിപ്പബ്ലിക് ദിനം പ്രമാണിച്ച് സെന്റ് ജോൺസ് ആശുപത്രിയുടെ ഒപി വിഭാഗം ഇന്ന് അവധിയായിരിക്കും.

അധ്യാപക ഒഴിവ്

മൂലമറ്റം∙ ഗവൺമെന്റ് ഹൈസ്‌കൂൾ എച്ച്എസ്ടി കണക്ക് വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. 30നു 10.30നു ഇന്റർവ്യൂ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും കോപ്പിയുമായി  ഹാജരാകണം.

ജോബ് ഫെയർ 28ന്

മുരിക്കാശേരി ∙ പാവനാത്മാ കോളജിൽ 28 നു ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന ജോബ് ഫെയർ – 2023 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രിൻസിപ്പൽ അറിയിച്ചു. രാവിലെ 9.30 നു കോളജ് സെമിനാർ ഹാളിൽ നടക്കുന്ന ജോബ് ഫെയർ – 2023 മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

സെയിൽസ്, മാർക്കറ്റിങ്, ബാങ്കിങ്, ആരോഗ്യം, വിദ്യാഭ്യാസം, ഓട്ടോ മൊബൈൽ തുടങ്ങി എഴുനൂറിലധികം ഒഴിവുകളിലേക്ക് ഇരുപതോളം പ്രമുഖ സ്ഥാപനങ്ങൾ ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്തും.

കോഴ്സ്

പൈനാവ്∙ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ഈ മാസം ആരംഭിക്കുന്ന ഇ-വേസ്റ്റ് മാനേജ്മെൻറ് ആൻഡ് കംപ്യൂട്ടർ ഹാർഡ്‌വെയർ അസിസ്റ്റന്റ് എന്ന കോഴ്സിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ഐടിഐ ഇലക്ട്രോണിക്സ് അല്ലെങ്കിൽ പത്താം ക്ലാസ് വിജയവും കംപ്യൂട്ടർ/ ഇലക്ട്രോണിക്സ്  മേഖലയുമായി ബന്ധപ്പെട്ട യോഗ്യതയോ പ്രായോഗിക പരിചയമോ ഉള്ളവർക്കും അപേക്ഷിക്കാം.

ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുൻഗണന. 25 സീറ്റുകളാണ് ഉള്ളത്.  40% സീറ്റ് എസ്‌സി/എസ്ടി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു. ഇ-മെയിൽ:- mptpainavu.ihrd@gmail.com. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സ്കിൽ കോഓർഡിനേറ്റർ 8592022365, 04862 297617 എന്നീ നമ്പറുകളിലോ വിളിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS