റോഡ് കയ്യടക്കി തെരുവു നായകൾ

ഏലപ്പാറ ഗവ. ആശുപത്രിക്ക് മുന്നിൽ തമ്പടിച്ചിരിക്കുന്ന തെരുവു നായ്ക്കളുടെ കൂട്ടം.
ഏലപ്പാറ ഗവ. ആശുപത്രിക്ക് മുന്നിൽ തമ്പടിച്ചിരിക്കുന്ന തെരുവു നായ്ക്കളുടെ കൂട്ടം.
SHARE

ഏലപ്പാറ∙ തെരുവു നായകൾ റോഡ് കയ്യടക്കിയതോടെ വഴി യാത്രക്കാർ ഭീതിയിൽ. ജംക്‌ഷനിലും സമീപ പ്രദേശങ്ങളിലും ആണ് തെരുവ് നായകൾ വിലസുന്നത്. പ്രധാന റോഡുകളിലും ഇടവഴികളിലും എല്ലാം തന്നെ നായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നതാണ് കാൽനടക്കാർക്ക് തലവേദന സൃഷ്ടിക്കുന്നത്. പുലർച്ചെയും രാത്രിയും കാൽനടക്കാരും ഇരു ചക്രവാഹനയാത്രക്കാരും തെരുവുനായകളുടെ ശല്യത്തെ മറി കടന്നാണ് പോകുന്നത്. കഴിഞ്ഞ ദിവസം പത്ര വിതരണക്കാരൻ കഷ്ടിച്ചാണ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

രുവ് നായകളുടെ വന്ധ്യംകരണ പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടില്ല. ഇതിനാൽ തന്നെ നായ്ക്കളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. ഗവ. ആശുപത്രി പരിസരത്ത് ഉൾപ്പെടെ ജംക്‌ഷനിൽ പോലും ഇവ ഭീതി വിതയ്ക്കുന്നു. പല മേഖലകളിലും നായ്ക്കളെ പേടിച്ച് രാവിലെയും വൈകിട്ടും കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ അകമ്പടി സേവിക്കുന്നതാണ് കാഴ്ച. പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത് ഭരണ സമിതി രംഗത്തിറങ്ങണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS