ADVERTISEMENT

രാജകുമാരി∙ 44 വർഷങ്ങൾക്ക് മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം കഥകളും വിശേഷങ്ങളുമായി അവർ ഒത്തു ചേർന്നു. രാജകുമാരി ഗവ.ഹൈസ്കൂളിലെ 1978-79 ബാച്ച് എസ്എസ്എൽസി പഠിച്ച വിദ്യാർഥികളാണ് ‘ഒരുമിക്കാം ഒരിക്കൽ കൂടി’ എന്ന പേരിൽ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചത്.

പഠന ശേഷം ഒരിക്കൽ പോലും കണ്ടു കാണാത്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കർഷകർ, പൊതുപ്രവർത്തകർ, സംരംഭകർ, സർക്കാർ ഉദ്യോഗസ്ഥർ, പ്രവാസികൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും ഉൾപ്പെടെ 86 പൂർവ വിദ്യാർഥികളും 5 അധ്യാപകരും‍ പങ്കെടുത്തു.

തങ്ങൾ മുൻപ് പഠിച്ച ക്ലാസ് മുറികൾക്ക് പകരം ഹൈടെക് ക്ലാസ് മുറികളാണ് ഇപ്പോഴുള്ളതെന്ന് പൂർവ വിദ്യാർഥികൾ പറഞ്ഞു. എങ്കിലും ഒരു ക്ലാസ് മുറിയിൽ പഴയതു പോലെ ഇരുന്ന് പൂർവ അധ്യാപകരുടെ വാക്കുകൾ കേട്ട് വിശേഷങ്ങൾ പങ്കു വച്ചാണ് എല്ലാവരും മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com