ADVERTISEMENT

മറയൂർ ∙ കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ അപ്രതീക്ഷിതമായി എത്തിയ കാട്ടുപോത്ത് വിനോദസഞ്ചാരികളിൽ ഭീതി പടർത്തി. ഇന്നലെ വൈകിട്ട് 3:00 മണിയോടെയാണ് ഭ്രമരം വ്യൂ പോയിന്റിൽ കാട്ടുപോത്തിറങ്ങിയത്. ഈ സമയത്ത് വ്യൂപോയിന്റിൽ അമ്പതോളം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു.

വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പുകളും ഇവിടെ നിർത്തിയിട്ടിരുന്നു. ഇതിനിടയിലേക്ക് പാഞ്ഞ് എത്തിയ കാട്ടുപോത്ത് അൽപനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൈല പുല്ല് കൃഷിത്തോട്ടത്തിലൂടെ ചാടി പാഞ്ഞെടുത്ത് ഓടിയതാണ് ഭീതി പരത്തിയത്. പിന്നീട് കാട്ടുപോത്ത് സ്വയം പിൻവാങ്ങി കാട്ടിലേക്ക് കയറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com