അടിമാലി ∙ കല്ലാർകുട്ടി റോഡിൽ താലൂക്ക് ആശുപത്രിക്കു സമീപം ബൈക്കും വൺവേ നിയമം തെറ്റിച്ചു വന്ന പെട്ടിഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികന് സാരമായി പരുക്കേറ്റു. അടിമാലി മോണിങ് സ്റ്റാർ ആശുപത്രിയിൽ കാത്ത് ലാബ് ജീവനക്കാരൻ കൊല്ലം പാറശേരിയിൽ വിഷ്ണു (28)വിനാണ് പരുക്കേറ്റത്. കാലിനും മുഖത്തും പരുക്കേറ്റ വിഷ്ണുവിനെ മോണിങ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം: ബൈക്ക് യാത്രക്കാരന് പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.