ADVERTISEMENT

നെടുങ്കണ്ടം ∙ ലേലത്തിനെത്തിയവരോട് സൗകര്യമുണ്ടെങ്കിൽ ലേലത്തിൽ പങ്കെടുത്താൽ മതിയെന്ന് നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി. തൂക്കുപാലം കെ.ആർ.സുകുമാരൻ നായർ സ്മാരക അമിനിറ്റി സെന്ററും ഹോട്ടൽ സമുച്ചയ ലേലം വീണ്ടും മുടങ്ങി. കെട്ടിട സമുച്ചയം 2 കോടി രൂപ മുടക്കി നിർമിച്ചിട്ടും ഉപയോഗിക്കാതെ കിടക്കുന്നതിനാൽ കെട്ടിടത്തിലെ മുറികളും പ്രധാന ഹാളും നശിച്ച നിലയിലാണെന്ന് ലേലത്തിനെത്തിയവർ പരാതി പറഞ്ഞതോടെയാണ് നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി സൗകര്യമുണ്ടെങ്കിൽ ലേലത്തിൽ പങ്കെടുത്താൽ മതിയെന്ന് പറഞ്ഞത്.

പ്രതിമാസം 40000 രൂപയിൽ ലേലം തുടങ്ങിയെങ്കിലും 10000 രൂപ നിരത ദ്രവ്യം കെട്ടിവച്ചെത്തിയ 4 പേരും ലേലം വിളിക്കാൻ തയാറായില്ല. ഇതോടെ ലേലം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കഴിഞ്ഞ മാസവും കെട്ടിടം പഞ്ചായത്ത് ലേലം ചെയ്തിരുന്നു. ഈ ലേലം നെടുങ്കണ്ടം പഞ്ചായത്ത് കമ്മിറ്റി റദ്ദാക്കി. രഹസ്യമാക്കി ലേലം നടത്തിയെന്നും ലേലത്തുക കുറഞ്ഞെന്നും ഭരണ സമിതിയിൽ നിന്ന് തന്നെ പരാതി ഉയർന്ന സാഹചര്യത്തിലാണ് 2.35 ലക്ഷം രൂപക്ക് കഴിഞ്ഞ മാസം ലേലം ചെയ്ത തൂക്കുപാലത്തെ കെ.ആർ.സുകുമാരൻ നായർ സ്മാരക അമിനിറ്റി സെന്ററും ഹോട്ടൽ സമുച്ചയ ലേലവും റദ്ദാക്കിയത്.

Read also: ഇനി ഡീസലടിക്കും, ലാഭത്തിൽ !; കർണാടകയിൽ നിന്ന് ഡീസൽ നിറച്ചാൽ മാസം 7 ലക്ഷത്തോളം രൂപ ലാഭം

പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ച തുകയെക്കാളും കുറഞ്ഞ തുകയ്ക്ക് ലേലം വിളി ആരംഭിച്ചതും ലേലത്തുക കുറഞ്ഞതും കാരണമാണ് പഞ്ചായത്ത് കമ്മിറ്റി ലേലം റദ്ദാക്കിയതിന് കാരണമായി പറയപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഇന്നലെ നടന്ന പുനർലേലവും അലസിപ്പിരിഞ്ഞു. നെടുങ്കണ്ടം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്നലെ രാവിലെ 11നാണ് ലേലം നടന്നത്. നിലവിൽ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണ പ്രകാരം രാജിവച്ചിരുന്നു. വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേലിനാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല.

ലേലം വിളി നടക്കുന്ന വിവരങ്ങൾ പഞ്ചായത്ത് അംഗങ്ങളെ അറിയിക്കാതെ രഹസ്യമാക്കി നടത്തിയെന്നും വേണ്ടത്ര അറിയിപ്പുകൾ പുറത്ത് വിട്ടില്ലെന്നും വാർഡ് മെംബർമാർ പരാതി അറിയിക്കുകയും ഭരണ സമിതിയെ പ്രതിഷേധം അറിയിക്കുകയും ചെയ്തപ്പോഴാണ് ആദ്യത്തെ ലേലം റദ്ദാക്കിയത്. തുടർന്ന് സിപിഎം നേതൃത്വം വിഷയത്തിൽ ഇടപെടുകയും പുനർലേലം നടത്തണമെന്ന് ഭരണസമിതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ലേലത്തിനിടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിവാദ പരാമർശം. പഞ്ചായത്ത് കമ്മിറ്റിയിൽ ലേലം നടത്തണമെന്ന് തീരുമാനിച്ചിരുന്നു.

40000 രൂപയിൽ ലേലം വിളി ആരംഭിക്കണമെന്നാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനം അടക്കം മറികടന്ന് ലേലത്തുകയുടെ അടിസ്ഥാനം കുറച്ച് ലേലം വിളി തുടങ്ങി. കമ്മിറ്റി തീരുമാനങ്ങൾക്ക് വിരുദ്ധമായി 25000 രൂപയിലാണ് ലേലം വിളി ആരംഭിച്ചതെന്നും ഒടുവിൽ 2.35 ലക്ഷം രൂപക്ക് ലേലം ചെയ്ത് നൽകിയെന്നാണ് വാർഡ് മെംബർമാർ പരാതി ഉയർത്തിയത്. ഭരണ സമിതിയിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ലേലം റദ്ദാക്കി പുനർലേലം നടത്താൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com