ADVERTISEMENT

ചെറുതോണി ∙ ജില്ലയിലെ കാർഷിക മേഖലയിൽ കാട്ടുപന്നി വിളയാട്ടം നിത്യ സംഭവമാകുമ്പോഴും തോക്കിനു അപേക്ഷിക്കുന്നവർക്ക് അധികൃതർ ലൈസൻസ് നൽകുന്നില്ല. ശല്യക്കാരായ പന്നികളെ കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നടപടി സ്വീകരിക്കാമെന്ന സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും എംപാനൽ ഷൂട്ടർമാർ ഇല്ലാത്തതിനാൽ പലയിടത്തും പേരിനു പോലും നടപടി ഉണ്ടാകുന്നില്ല.  കർഷകർ അടക്കമുള്ള ഒട്ടേറെ പേർ തോക്കിനു ലൈസൻസ് എടുക്കാൻ ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു.

പൊലീസ്, ഫോറസ്റ്റ്, ആർഡിഒ തുടങ്ങിയവരുടെ അന്വേഷണത്തിന് ശേഷം മാത്രമാണു ലൈസൻസ് അനുവദിക്കുക. വനാതിർത്തിയിൽ നിന്നു 10 കിലോ മീറ്റർ ചുറ്റളവിലാണ് അപേക്ഷകൻ താമസിക്കുന്നതെങ്കിൽ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ നൽകുന്ന നിരാക്ഷേപ പത്രം വേണമെന്ന് നിർബന്ധമുണ്ട്. ഇതിനായി പ്രാഥമിക പരിശോധന നടത്തി ശുപാർശ ചെയ്യേണ്ടത് ബന്ധപ്പെട്ട റേഞ്ച് ഓഫിസറും ഡിഎഫ്ഒയുമാണ്.

എന്നാൽ അപേക്ഷ മുന്നിൽ എത്തുമ്പോൾ തന്നെ ഇവർ നിരസിച്ചു മടക്കുകയാണെന്നു പറയുന്നു. കഴിഞ്ഞ ദിവസം ചെറുതോണി വഞ്ചിക്കവലയിൽ പട്ടാപ്പകൽ കാട്ടു പന്നി ഇറങ്ങി ഏറെ നേരം ഭീതി സൃഷ്ടിച്ചെങ്കിലും നോക്കി നിൽക്കാനേ പഞ്ചായത്ത് പ്രസി‍ഡന്റ് അടക്കമുള്ളവർക്ക് കഴിഞ്ഞുള്ളൂ. തുടർന്ന് വനപാലകർ സ്ഥലത്ത് എത്തി കാട്ടുപന്നിയെ ജനവാസ മേഖലയിൽ നിന്നും തുരത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com