ADVERTISEMENT

നെടുങ്കണ്ടം ∙ മലപ്പുറം ജില്ലയിലെ 5 പഞ്ചായത്തുകൾക്ക് എൽഇഡി വോളുകൾ നിർമിച്ചു നൽകി നെടുങ്കണ്ടം ഗവ പോളിടെക്നിക് കോളജിലെ വിദ്യാർഥികൾ. സർക്കാരിന്റെ ‘ക്യാംപസിനുള്ളിൽ വ്യവസായം’ പദ്ധതിയുടെ ഭാഗമായാണു നടപടി. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ കോളജും ജില്ലയിലെ ആദ്യ കോളജുമാണു നെടുങ്കണ്ടം ഗവ പോളിടെക്നിക്.

കോളജിൽ ആരംഭിച്ച വ്യവസായ കേന്ദ്രത്തിനു പിനാക്കിൾ ടെക്നോളജി എന്നാണു പേരു നൽകിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ, കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ് ത്രിവത്സര കോഴ്സുകളിലെ 10 വിദ്യാർഥികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ യൂണിറ്റിന് ആദ്യം ലഭിച്ചതു മലപ്പുറം ജില്ലയിലെ 5 പഞ്ചായത്തുകൾക്ക് എൽഇഡി വോളുകൾ നിർമിക്കാനുള്ള ചുമതലയാണ്. വിദ്യാർഥികൾക്കുള്ള അടിസ്ഥാന മൂലധനം പിടിഎ ഫണ്ടിൽ നിന്നും നൽകി.

പഞ്ചായത്തുകൾക്ക് എൽഇഡി വോൾ കൈമാറി ലഭിക്കുന്ന പണത്തിൽ നിന്നു മുടക്കുമുതൽ പിടിഎയ്ക്ക് മടക്കി നൽകും. 30 ശതമാനം തുക വിദ്യാർഥികൾക്കും നൽകും. ശേഷം വരുന്ന തുക കോളജിന്റെ അക്കൗണ്ടിൽ സൂക്ഷിക്കുമെന്നു  കോഓർഡിനേറ്റർ ജയൻ പി വിജയൻ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് അജിഷ് മുതുകുന്നേൽ, ജനറൽ കൺവീനർ സോജൻ ജോസ്, സ്റ്റാഫ് സെക്രട്ടറി മേരി മർഫി എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com