ADVERTISEMENT

കാഞ്ഞാർ ∙ ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള യാത്ര അപ്പോഴും ഇടുക്കി ജില്ലക്കാർക്ക് ദുഷ്‌കരമാണ്. ജില്ലയിൽ ഇലവീഴാപ്പൂഞ്ചിറയ്ക്കുള്ള റോഡിൽ 1.5 കിലോമീറ്റർ മാത്രമാണ് പൂർത്തിയാകാതെ ശേഷിക്കുന്നത്. 11 കിലോമീറ്റർ ദൂരമുള്ള കാഞ്ഞാർ - കൂവപ്പള്ളി- ചക്കിക്കാവ് - ഇലവീഴാപൂഞ്ചിറ- മേലുകാവ് റോഡിന്റെ അഞ്ചര കിലോമീറ്റർ റോഡ് ഏറെക്കാലമായി തകർന്നു കിടക്കുകയായിരുന്നു.

മാണി. സി. കാപ്പൻ എംഎൽഎ ഇടപെട്ട് കോട്ടയം ജില്ലാ അതിർത്തിയിൽ വരുന്ന റോഡ് ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തി നവീകരിച്ചു. ഇടുക്കി ജില്ലയുടെ ഭാഗമായ ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള റോഡാണ് ഇനി പൂർത്തിയാകാനുള്ളത്. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ ഗതാഗതം ദുഷ്‌കരമാണ്. ഓഫ്‌റോഡ് വാഹനങ്ങൾ മാത്രമാണ് ഇതുവഴി പോകുന്നത്.

ഇതുവഴി എത്തുന്ന വിനോദസഞ്ചാരികളിൽ നിന്നും ഭീമമായ തുക വാങ്ങുന്നതായും പരാതിയുണ്ട്. ടാറിങ് അടക്കമുള്ള ജോലികൾ നടത്താൻ ജില്ലയിലെ ജനപ്രതിനിധികൾ നടപടി എടുക്കാത്തതിനാലാണ് റോഡ് പൂർത്തായാകാത്തതെന്ന് ആക്ഷേപമുണ്ട്. ജില്ലയിലുള്ളവർ കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയിലെത്തി അവിടെ നിന്ന് ഇലവീഴാപ്പൂഞ്ചിറയിലേക്കു പോകണ്ട ഗതികേടിലാണ്. ഇടുക്കി ജില്ലയിലെ റോഡ് ടാർ ചെയ്യുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും നടപടിയായിട്ടില്ല.

1.5 കിലോമീറ്റർ റോഡ് പൂർത്തിയാക്കിയാൽ വാഗമൺ യാത്രക്കാർക്ക് 4 കിലോമീറ്റർ യാത്ര ചെയ്താൽ ഇലവീഴാപ്പൂഞ്ചിറയിലെത്താം. റോഡ് പൂർത്തിയാക്കിയാൽ കാഞ്ഞാറിൽ നിന്ന് ഇലവീഴാപ്പൂഞ്ചിറ വഴി കാഞ്ഞിരംകവലയിൽ എത്താം. ഇതോടെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കുളള യാത്രക്കാർക്ക് 10 കിലോമീറ്റരിലേറെ ദൂരം ലാഭിക്കാം. ഇല്ലിക്കൽ ടൂറിസം പദ്ധതിക്കും ഈ റോഡ് ഏറെ ഗുണകരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com