വണ്ണപ്പുറം ∙ കാളിയാറിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. വണ്ണപ്പുറത്ത് നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്നു പീടികയിൽ അയൂബ് (62) സഞ്ചരിച്ചിരുന്ന ബൈക്ക് കാളിയാർ കെഎസ്ഇബിക്ക് സമീപം ഓട്ടോയുമായി കൂട്ടിയിടിച്ചു. ഇന്നലെ നാലോടെയാണ് അപകടം. അയൂബിന്റെ കൈക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളിയാർ പൊലീസ് സ്ഥലത്തെത്തി.
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.