ADVERTISEMENT

വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം: ഇരട്ടയാർ ∙ പഞ്ചായത്തിൽ നിന്ന് വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ 2019 ഡിസംബർ 31ന് മുൻപ് കൈപ്പറ്റി വരുന്ന ഗുണഭോക്താക്കളിൽ ഇതുവരെ പഞ്ചായത്ത് ഓഫിസിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ 2022 സെപ്റ്റംബർ ഒന്നിനുശേഷം അനുവദിച്ച സർട്ടിഫിക്കറ്റ് 20ന് മുൻപ് ഹാജരാക്കണം. 2022 സെപ്റ്റംബർ 1ന് മുൻപ് വില്ലേജിൽ നിന്നു ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടള്ളവർ ഈ തീയതിക്കു ശേഷമുള്ള പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സെക്രട്ടറി അറിയിച്ചു.

അഭിമുഖം നാളെ 

മറയൂർ ∙ മറയൂർ ഗവ. ഹൈസ്കൂൾ എച്ച്എസ്ടി  തമിഴ് അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന്  നാളെ തിങ്കളാഴ്ച  ഉച്ചയ്ക്ക് 12  മണിക്ക് അഭിമുഖം നടത്തുന്നു കെ.ടെറ്റ് സെറ്റ് ഉള്ളവർക്ക് മുൻഗണന യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാവണം.

മോണിറ്ററിങ് സമിതി രൂപീകരിച്ചു

തൊടുപുഴ∙ കഴിഞ്ഞ ഒക്ടോബർ 19ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ  അടിസ്ഥാനത്തിൽ നഗരസഭാ പരിധിയിലെ പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലുമുള്ള അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ തുടങ്ങിയവ കണ്ടെത്തുന്നതിനും സ്ഥാപിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും മുനിസിപ്പൽ ചെയർമാൻ അധ്യക്ഷനും മുനിസിപ്പൽ സെക്രട്ടറി കൺവീനറും തൊടുപുഴ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ, പിഡബ്ല്യുഡി എൻജിനീയർ എന്നിവർ അംഗങ്ങളായി മോണിറ്ററിങ് സമിതി രൂപീകരിച്ചു. 

നഗരസഭാ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികൾ, മതസാമുദായിക, കലാ കായിക സംഘടനകളുടെ കൊടികൾ, തോരണങ്ങൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്റുകളിലും, മരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ചെറിയ പരസ്യങ്ങൾ എന്നിവ 12നകം സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യേണ്ടതാണെന്നും നീക്കം ചെയ്യാത്തവർക്കെതിരെ ഇനിയൊരറിയിപ്പ് കൂടാതെ തന്നെ മോണിറ്ററിങ് കമ്മിറ്റിയുടെ അധികാരമുപയോഗിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭാ ചെയർമാൻ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com