ADVERTISEMENT

മറയൂർ ∙ കഴിഞ്ഞ 4 മാസത്തിനിടെ ഒട്ടേറെ വീടുകൾ കയറി മോഷ്ടിച്ച മോഷ്ടാക്കളെ പൊലീസ് പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബിജെപി മറയൂരിൽ നിരാഹാര സമരം സംഘടിപ്പിച്ചു. ബിജെപി ദേവികുളം മണ്ഡലം ജനറൽ സെക്രട്ടറി പി.പി. മുരുകന്റെ നേതൃത്വത്തിലാണ്  നിരാഹാര സമരം നടത്തിയത്. സമര ഉദ്ഘാടനം ബിജെപി ദേവികുളം മണ്ഡലം പ്രസിഡന്റ് അഴകരാജ് നിർവഹിച്ചു സമാപന ഉദ്ഘാടനം ദേശീയ കൗൺസിൽ നിർവാഹക സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. 

പാർട്ടി പ്രതിനിധികൾ കന്തകുമാർ, രമേശ്കണ്ണൻ പാണ്ടിമണി, അർജുൻ പാണ്ടി, ജയകുമാർ, അയ്യപ്പൻ, രാജകുമാർ, കലൈവാണി അയ്യപ്പൻ,  പ്രസൂദ സുധാകരൻ, മുരുകേശൻ ഹേമവില്യംസ് സി.കെ.പളനിസ്വാമി, കുമാർ എന്നിവരാണ് നിരാഹാരം അനുഷ്ഠിച്ചത്. മറയൂരിൽ സ്പെഷൽ ടീമിനെ നിയോഗിച്ചു പ്രതികളെ പിടികൂടുകയും പ്രദേശവാസികൾക്ക് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത് പ്രതികളെ പിടികൂടാത്ത പക്ഷത്തിൽ തുടർന്നും സമരങ്ങൾ സംഘടിപ്പിക്കുമെന്ന് നിരാഹാര സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com