ADVERTISEMENT

മൂവാറ്റുപുഴ∙ കേരളത്തിൽ നിന്നു വിലകൂടിയ ഫോണുകൾ മോഷ്ടിച്ചു തമിഴ്നാട്ടിൽ വിൽക്കുന്നയാളെ  പൊലീസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. അമ്പലമേട് കരിമുകൾ‌ അമൃതകുടിരം കോളനിയിൽ അഖിൽ ഗണേശനെ (38) ആണു പൊലീസ് തമിഴ്നാട്ടിലെ തൃച്ചിയിൽ നിന്ന് പിടികൂടിയത്. വാളകത്തെ‌ സിമന്റ് വ്യാപാരസ്ഥാപനം നടത്തുന്നയാളുടെ വിലകൂടിയ സ്മാർട് ഫോൺ മോഷ്ടിച്ച സംഭവത്തെത്തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

വഴി ചോദിക്കാൻ എന്ന വ്യാജേന ബൈക്കിൽ എത്തി ഫോൺ പിടിച്ചുപറിച്ചു കൊണ്ടു പോകുകയായിരുന്നു.പെന്റ മേനകയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു. മൊബൈൽ അൺലോക്ക് ചെയ്യാനും മറ്റും അറിയാവുന്നതു മൂലം മോഷണഫോണുകൾ വിൽക്കാൻ എളുപ്പത്തിൽ സാധിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com