ADVERTISEMENT

നെടുങ്കണ്ടം ∙  ടൗണിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ പൊലീസ് കസ്റ്റഡിയിൽ. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉടമയോട് പൊലീസ് സ്റ്റേഷനിലെത്താൻ പൊലീസ് നിർദേശം നൽകി. ടൗണിൽ വെള്ളിയാഴ്ച രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ വാഹനം കണ്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ഉപേക്ഷിക്കപ്പെട്ട കാർ പൊലീസ് ഉദ്യോഗസ്ഥരെത്തി റോഡരികിൽ നിന്നും എടുത്തുമാറ്റി. റിക്കവറി ലോറി എത്തിച്ചാണ് സ്റ്റേഷനിലേക്ക് എത്തിച്ചത്. നെടുങ്കണ്ടം ടൗൺ, തൂക്കുപാലം, ചേമ്പളം മേഖലകളിൽ ഇരുചക്ര വാഹനങ്ങളും കാറുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ സമീപകാലത്ത് കണ്ടെത്തിയിരുന്നു. ഇത്തരം വാഹനങ്ങളെല്ലാം പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റാൻ നടപടി ആരംഭിച്ചതായും നെടുങ്കണ്ടം സിഐ ബി.എസ്.ബിനു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com