ADVERTISEMENT

തൊടുപുഴ ∙ തൊടുപുഴ നിയോജക മണ്ഡലത്തിലെ തൊടുപുഴ സ്റ്റേഡിയം നിർമാണം (ഒരു കോടി രൂപ), കാരിക്കോട് - അഞ്ചിരി - ആനക്കയം - കാഞ്ഞാർ റോഡ് നിർമാണം (ഒരു കോടി രൂപ) എന്നീ പദ്ധതികൾക്ക് ബജറ്റിൽ തുക ഉൾക്കൊള്ളിച്ചതായി പി.ജെ. ജോസഫ് എംഎൽഎ അറിയിച്ചു. ബജറ്റിൽ മൊത്തം അടങ്കലിന്റെ ഇരുപതു ശതമാനം തുക വകയിരുത്തിയിരിക്കുന്ന പ്രവൃത്തികളുടെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭ്യമാക്കും.  തൊടുപുഴ സ്റ്റേഡിയം നിർമാണത്തിനും അഞ്ചിരി റോഡിന്റെ നവീകരണത്തിനും അഞ്ചു കോടി രൂപയുടെ വീതം ഭരണാനുമതി വൈകാതെ ലഭിക്കും. 

കൂടാതെ മുട്ടം ബൈപാസ് നിർമാണം, തലക്കോട് - ബ്ലാത്തിക്കവല റോഡ്, വെള്ളിയാമറ്റം - പൂച്ചപ്ര - കുരുതിക്കളം റോഡ്, കാരിക്കോട് - ചുങ്കം ബൈപാസ് , പെരുമാംങ്കണ്ടം - ഈസ്റ്റ് കലൂർ - വാഴക്കാല - പടി. കോടിക്കുളം - ചീനിക്കുഴി - പാറമട റോഡ് (കോട്ട റോഡ്), വെസ്റ്റ് കോടിക്കുളം - കലൂർ - വാഴക്കാല റോഡ്, വിച്ചാട്ടുകവല - കരിങ്കുന്നം റോഡ്, ചീനിക്കുഴി - പരിയാരം റോഡ്, തൊമ്മൻകുത്ത് - വണ്ണപ്പുറം റോഡ്, കോലാനി - മാറിക റോഡ് , കാഞ്ഞിരമറ്റം - തെക്കുംഭാഗം റോഡ്, കറുകപ്പിള്ളി - വെള്ളിയാമറ്റം - കാഞ്ഞാർ, മുതലക്കോടം - പഴുക്കാകുളം - പടി. കോടിക്കുളം തുടങ്ങിയ റോഡുകളുടെ വികസനത്തിനുള്ള നിർദേശങ്ങളും ബജറ്റിൽ ഉണ്ട്.

കിൻഫ്രയുടെ നേതൃത്വത്തിൽ മുട്ടം - തുടങ്ങനാട് സ്‌പൈസസ് പാർക്കിന് നാലര കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. മുൻപ്  സ്റ്റേഡിയം നിർമാണത്തിന് വേണ്ടി സർക്കാർ ഭരണാനുമതി നൽകിയിരുന്നതാണ്. എന്നാൽ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മൂലം സ്ഥലമെടുപ്പ് നടപടികളുമായി മുന്നോട്ടു പോകാൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ഈ പദ്ധതി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു  എംഎൽഎ ധനകാര്യ മന്ത്രിക്ക് നിവേദനം നൽകിയത്.  നഗരസഭ 27 - ാം വാർഡിൽ കോതായിക്കുന്നിൽ ഇതിനായി 12 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം ഇറക്കുകയും, അതിരുകൾ കല്ലിട്ട് തിരിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com